കൊല്ലം ജില്ലയിൽ ആരംഭിച്ച മിഷന് ഫ്യുമിഗേഷന്‍ ക്യാമ്പെയിന്റെ ഭാഗമായി മയ്യനാട് എസ് എസ് സമിതി അഭയ കേന്ദ്രവും പരിസരവും ശുചീകരണം നടത്തി
2021-09-08 17:38:12

മയ്യനാട് എസ് എസ് സമിതി അഭയ കേന്ദ്രത്തിൽ നാനൂറിൽ പരം ആളുകളെ പാർപ്പിച്ചിരിക്കുന്നതിന്നാലും , മാതാപിതാക്കളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും വേണ്ടി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തുകയായിരുന്നു.
മയ്യനാട് എസ് എസ് സമിതിയിൽ കോവിഡ് വൈറസ് ബാധിച്ചിരുന്ന സമയത്തു പോലും . കൃത്യമായ പരിചരണം മൂലം എല്ലാപേരെയും രോഗമുക്തരാക്കുന്നതിനായി സ്റ്റാഫുകളുടെ കൃത്യമായ ഇടപെടലിലൂടെ എല്ലാവിധ സുരക്ഷയും സമിതി ഉറപ്പു വരുത്തുയിരുന്നു .എന്നതാണ് ഏറെ സവിശേഷത.
ജില്ലയിലെ വയോജന കേന്ദ്രങ്ങള്‍, സാമൂഹിക- മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍ തുടങ്ങി എല്ലാ ക്ഷേമ സ്ഥാപനങ്ങളിലും സൗജന്യ അണു നശീകരണത്തിനായുള്ള പദ്ധതി ജില്ലാ ഭരണ കൂടവും ജില്ലാ സാമൂഹ്യ നീതി വകുപ്പും പത്തനാപുരം ഗാന്ധിഭവനും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്.
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ അഗതിമന്ദിരങ്ങളിലും അണുനശീകരണത്തിനായി മിഷന് ഫ്യുമിഗേഷന്‍ ക്യാമ്പെയിന് ഭാഗമായി രജിസ്റ്റർ ചെയ്യുന്ന എല്ലാ അഭയകേന്ദ്രങ്ങളിലും സൗജന്യമായി ശുചീകരണം നടത്തി വരുന്നു.
ഗാന്ധിഭവന് എക്സിക്യൂട്ടീവ് മാനേജരും മുൻ ജയിൽ ഡി.ഐ.ജി.യുമായ ബി. പ്രദീപ്, ഗാന്ധിഭവന് ശാഖ
നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയം പബ്ലിക് റിലേഷൻ ഓഫീസർ ഷിബു റാവുത്തർ, എന്നിവരുടെ നേതൃത്വത്തില്‍ ഗാന്ധിഭവന് വോളണ്ടിയേഴ്സ് അനുദാസ്, അഖിൽ എന്നിവരാണ് വിവിധ അഭയ കേന്ദ്രങ്ങളിൽ ശുചീകരണം നടത്തിയത്.
മയ്യനാട് എസ് എസ് സമിതി അഭയ കേന്ദ്രത്തിലും പരിസരത്തും നടന്ന ശുചീകരണ പരിപാടിയിൽ എസ് എസ് സമിതി അഭയ കേന്ദ്രം. പി.ആർ.ഓ.
സാജു നല്ലേപറമ്പിൽ, സോഷ്യൽ വർക്കർ ഐബിൽ മത്തായി, എന്നിവർ സന്നിഹിതരായിരുന്നു.. തീയ്യതി 08/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.