തീ വച്ച് കൊലപ്പെടുത്തിയ നായ്ക്കുട്ടിയുടെ പോസ്റ്റ്മാര്‍ട്ടം നടത്തി
2021-09-09 17:25:46

കൊച്ചി: കരുമാലൂരില്‍ തീ വച്ച് കൊലപ്പെടുത്തിയ നായ്ക്കുട്ടിയുടെ പോസ്റ്റ്മാര്‍ട്ടം നടത്തി. ക്രൂരമായ ഈ സംഭവം ചെയ്ത മാഞ്ഞാലി ഡൈമണ്‍മുക്ക് ചാണയില്‍ കോളനി സ്വദേശികളായ രണ്ടു സ്ത്രീകള്‍ക്കെതിരേ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് ആലങ്ങാട് പോലീസ് അറിയിച്ചു.
തള്ളനായയെയും, ഒരു മാസം പ്രായമുള്ള ഏഴു കുഞ്ഞുങ്ങളെയുമാണ് ഇവര്‍ തീവച്ചത്. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ ഒരു നായക്കുട്ടിയാണ് കഴിഞ്ഞദിവസം ചത്തത്. രണ്ടെണ്ണത്തിനെ ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പൊള്ളലേറ്റ തള്ളനായയും, നാലു കുഞ്ഞുങ്ങളും മൃഗ സംഘടനയായ ദയയുടെ സംരക്ഷണത്തിലാണ്.
The post തീ വച്ച് കൊലപ്പെടുത്തിയ നായ്ക്കുട്ടിയുടെ പോസ്റ്റ്മാര്‍ട്ടം നടത്തി. തീയ്യതി 09/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.