ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജന്മദിനം: ആദരവര്‍പ്പിച്ച് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര
2021-09-09 17:28:51

ന്യൂഡല്‍ഹി: 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി ജീവന് ബലി നല്കിയ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജന്മദിനമാണ് സെപ്തംബര്‍ 9ന്. ക്യാപ്റ്റന്റെ ജന്മദിനത്തില് അദ്ദേഹത്തിന് ആദരവുമായി സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടന് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര.
സിദ്ധാര്‍ത്ഥ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ബത്രയ്ക്ക് ആദരവുമായി എത്തിയത്. വിക്രം ബത്രയുടെ നിരവധി ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ കൊളാഷിനൊപ്പം ഒരു ഓര്‍മ്മക്കുറിപ്പും നടന് പങ്കുവെച്ചു.
രാജ്യത്തോടുള്ള താങ്കളുടെ സ്നേഹം ഞങ്ങളുടെയെല്ലാം ജീവിതത്തെ വളരെയധികം സ്പര്‍ശിച്ചുവെന്നും താങ്കളെന്നും ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്നുമാണ് സിദ്ധാര്‍ത്ഥ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
വിക്രം ബത്രയുടെ അതിസാഹസിക പോരാട്ടം ആസ്പദമാക്കി നിര്‍മ്മിച്ച ഷേര്‍ഷ എന്ന ബോളിവുഡ് ചിത്രത്തില്‍ ബത്രയായി അരങ്ങിലെത്തിയത് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയായിരുന്നു.രാജ്യത്തിന്റെ പലഭാഗത്തു നിന്നും ബത്രയായി നിറഞ്ഞാടിയതിന് സിദ്ധാര്‍ത്ഥിന് അഭിനന്ദനം ലഭിച്ചിരുന്നു.
ഇരുപത്തിനാലാം വയസില്‍ ശത്രുപക്ഷവുമായി പൊരുതി വീരമൃത്യുപൂകിയ ചരിത്രമാണ് ക്യാപ്റ്റന്‍ വിക്രം ബത്രയുടേത്.സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അദ്ദേഹത്തിന് വെടിയേല്‍ക്കുകയായിരുന്നു. രാജ്യത്തിനായി സമര്‍പ്പിച്ച സേവനത്തിന് ഏറ്റവും വലിയ സൈനിക ബഹുമതിയായ പരമവീരചക്ര മരണാനന്തര ബഹുമതിയായി നല്‍കിയാണ് രാജ്യം ക്യാപ്റ്റനെ ആദരിച്ചത്. തീയ്യതി 09/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.