കൊല്ലം അയത്തിൽ പുന്തലത്താഴം പ്രദേശത്തെ വ്യാപാരികൾ ധർമ്മസങ്കടത്തിൽ

2021-09-10 17:23:19

    
    ഞാങ്കടവ്  കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡിന് വശത്തായി സ്ഥാപിക്കുന്ന കൂറ്റൻ പൈപ്പുകൾ കുഴിച്ചിടുന്നത് മൂലം യഥാസമയങ്ങളിൽ വേണ്ട പരിചരണം നൽകാത്തതിനാൽ അമിതമായി ഓടുന്ന വാഹനങ്ങളുടെ ചീറി പായൽ മൂലമുണ്ടാകുന്ന പൊടിപടലങ്ങൾ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കയറുന്നതായി വ്യാപക പരാതി ഉയരുന്നു. റോഡിന് ഇരുവശമൂള്ള മിക്ക വ്യാപാര സ്ഥാപനങ്ങളും ഇപ്പോൾ പൊടി പടലം കൊണ്ട് അകത്തു കയറുവാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഹോട്ടലുകളിലും ബേക്കറികളിലും ഒക്കെ  ആഹാരസാധനങ്ങൾ ഉപയോഗ ശൂന്യമായി പോകുന്നതായും പരാതി ഉയരുന്നു. സാധാരണ ഗതിയിൽ പൈപ്പുകൾ കുഴിച്ചിടുന്നത് മൂലം   ടാറിങ് നടത്തുന്നത് വരെ താൽക്കാലികമായി കുറഞ്ഞത് മൂന്നു തവണയെങ്കിലും റോഡിൽ ജലം തളിച്ചു കൊണ്ട് ഒരു പരിധി വരെ പൊടിപടലങ്ങളെ തടയാനാകും. കരാറുകാരന് ജലം തളിക്കുന്നത് ഉൾപ്പെടെയുള്ള തുകയാണ് ടെൻഡർ അനുവദിക്കാറുള്ളത്. അയത്തിൽ പ്രദേശം മുതൽ പുന്തലത്താഴം വരെയുള്ള റോഡിൽ ബന്ധപ്പെട്ട അധികാരികൾ    പൊടി പടലം നീക്കം ചെയ്യുന്നതിനും, ടാറിങ് നടത്തുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന് വ്യാപാരികളും, വീട്ടുടമകളും പറയുന്നു. വ്യാപാരസ്ഥാപനങ്ങളുടെ പാർക്കിങ് ഏരിയയിലെ വാഹനങ്ങൾ നിമിഷനേരം  കഴിയുമ്പോൾ തന്നെ വൃത്തിഹീനം ആകുന്നതും ഏറെ ശ്രദ്ധേയമാണ്. കൊറോണ കാലഘട്ടത്തിൽ ലോക്ഡോൺ മൂലം  വ്യാപാരികൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ട് വീണ്ടും കടകൾ തുറന്നു പ്രവർത്തിക്കുന്ന സമയത്താണ് ഇരുട്ടടി പോലെ ഇപ്പോഴത്തെ അവസ്ഥയും. രാവിലെ കട തുറന്നു പ്രവർത്തിപ്പി ക്കണമെങ്കിൽ ഏകദേശം ഒരു മണിക്കൂറോളം ശുചീകരണം നടത്തേണ്ടിവരും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുന്തലത്താഴം യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് പ്രശ്നപരിഹാരത്തിനുള്ള നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യവുമായി നിവേദനം നൽകുമെന്ന് അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ പ്രസിഡന്റ് എസ് ദേവരാജൻ  വ്യാപാരികളുടെ നിലവിലെ സാഹചര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിന് വേണ്ട നിർദേശം നൽകുമെന്ന് വ്യാപാരികൾക്ക് ഉറപ്പുനൽകി.                        തീയ്യതി 10/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.