ദേശീയപാത വികസനം: ഭൂമിയുടെ രേഖകള്‍ക്ക്​ ഇരകള്‍ നെട്ടോട്ടത്തില്‍

2021-09-10 17:25:47

    
    ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ കാ​ണം ജ​ന്മ​മാ​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ന്‍ കാ​ല​താ​മ​സ​മെ​ടു​ക്കു​ന്ന​ത് ദു​രി​ത​മാ​കു​ന്നു. കു​ന്നം​കു​ളം ലാ​ന്‍​ഡ്​ ട്രൈ​ബ്യൂ​ണ​ലി​ല്‍​നി​ന്ന്​ കാ​ണം ഭൂ​മി​യു​ടെ സ്വ​ഭാ​വം മാ​റ്റു​ന്ന​തി​ന് ന​ല്‍​കി ഹി​യ​റി​ങ് ക​ഴി​ഞ്ഞ​വ​ര്‍​ക്കാ​ണ് ക്ര​യ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കി​ട്ടാ​ന്‍ ര​ണ്ടു മാ​സം കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന​ത്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​െന്‍റ പേ​രി​ല്‍ നി​ര​ന്ത​ര​മാ​യ പ്ര​യാ​സ​ങ്ങ​ളാ​ണ് ഭൂ​മി​യും ഭ​വ​ന​വും ന​ഷ്​​ട​പ്പെ​ടു​ന്ന​വ​ര്‍​ക്കു​ള്ള​ത്. വി​ല്ലേ​ജി​ലും ലാ​ന്‍​ഡ്​ ട്രൈ​ബ്യൂ​ണ​ലി​ലും ദി​വ​സ​ങ്ങ​ള്‍ ക​യ​റി​യി​ട്ടും ഇ​ര​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ മു​ഴു​വ​നും ല​ഭ്യ​മാ​വു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. സാ​മ്ബ​ത്തി​ക ന​ഷ്​​ട​വും സ​മ​യ​ന​ഷ്​​ട​വും പ​ല കു​ടും​ബ​ങ്ങ​ളെ​യും മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി ത​ള​ര്‍​ത്തു​ന്ന​താ​യും പ​റ​യു​ന്നു​ണ്ട്.

ജ​ന​പ്ര​തി​നി​ധി​ക​ളും മ​ന്ത്രി​മാ​രും സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്ര​മം ല​ളി​ത​മാ​ക്കു​മെ​ന്ന് അ​ടി​ക്ക​ടി പ​റ​യു​മ്ബോ​ഴും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ മു​ഴു​വ​നാ​ക്കു​ക എ​ന്ന​ത് ത​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ സ​മീ​പ​നം ഉ​ദാ​ര​മാ​ക്ക​ണ​മെ​ന്ന് പ്ര​വാ​സി ആ​ക്​​ഷ​ന്‍ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഹം​സ​ക്കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. വ​ര്‍​ഷ​ങ്ങ​ളോ​ളം താ​മ​സി​ച്ച ഭൂ​മി​യും വീ​ടും ഇ​തു​വ​രെ​യും ക്ര​യ​വി​ക്ര​യം ന​ട​ത്തു​ന്ന​തി​നോ ബാ​ങ്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ പ​ണ​മി​ട​പാ​ട് ന​ട​ത്തു​ന്ന​തി​നോ ഒ​രു പ്ര​യാ​സ​വും നേ​രി​ട്ടി​രു​ന്നി​ല്ല.

എ​ന്നാ​ല്‍, സ​ര്‍​ക്കാ​ര്‍ ത​ന്നെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​െന്‍റ പേ​രി​ല്‍ ഇ​പ്പോ​ള്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മ്ബോ​ള്‍ മാ​ത്രം കാ​ണി​ക്കു​ന്ന ഈ ​ന​ട​പ​ടി​ക്ര​മം വി​രോ​ധാ​ഭാ​സ​മാ​ണ്. ഭൂ​മി​യു​ടെ സ്വ​ഭാ​വ​മാ​റ്റ ന​ട​പ​ടി അ​സാ​ധു​വാ​ക്കി ജ​ന​ങ്ങ​ളു​ടെ മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ്ഥലമെടുപ്പ് നിര്‍ത്തിവെച്ചതില്‍ ജനങ്ങളുടെ ആശങ്കയകറ്റണം'

കൊ​ടു​ങ്ങ​ല്ലൂ​ര്‍: ദേ​ശീ​യ​പാ​ത 66 ഇ​ട​പ്പ​ള്ളി- കു​റ്റി​പ്പു​റം നാ​ലു​വ​രി​യാ​ക്കാ​ന്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ സ​ന്ദ​ര്‍​ഭ​ത്തി​ല്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍ ച​ന്ത​പ്പു​ര വ​ട​ക്കു​ഭാ​ഗ​ത്ത് സ്ഥ​ല​മെ​ടു​പ്പ് താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ച്ച​തി​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റ​ണ​മെ​ന്ന് പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

അ​ലൈ​ന്‍​മെന്‍റി​ല്‍ മാ​റ്റം വ​രു​ത്തി​യ ശേ​ഷം താ​മ​സി​യാ​തെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. ഇ​തി​നാ​യി ഓ​ഫി​സും ആ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഈ ​ഭാ​ഗ​ത്തെ മ​ര​വി​പ്പി​ക്ക​ല്‍ ന​ട​പ​ടി നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ നീ​ണ്ടു​പോ​കാ​ന്‍ ഇ​ട​യാ​ക്ക​രു​തെ​ന്നും ച​ന്ത​പ്പു​ര​യി​ല്‍ എ​റി​യാ​ട് റോ​ഡ് ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​ത്ത് എ​ലി​വേ​റ്റ​ഡ് പാ​ത നി​ര്‍​മി​ക്കാ​നു​ള്ള നി​ര്‍​ദേ​ശം പ്ലാ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍​റ് ഡോ. ​എ​ന്‍.​എം. വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി.​എ​സ്. തി​ല​ക​ന്‍, അ​ഡ്വ. ഭാ​നു​പ്ര​കാ​ശ്, എ​ന്‍.​വി. ല​ക്ഷ്മ​ണ​ന്‍, പി.​വി. അ​ഹ​മ്മ​ദ് കു​ട്ടി, കെ.​എ​ന്‍. രാ​ഘ​വ​ന്‍, വി.​കെ. വേ​ണു​ഗോ​പാ​ല്‍, ടി.​കെ. ഷ​ണ്‍​മു​ഖ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.                                       തീയ്യതി 10/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.