ആഘോഷങ്ങള്‍ വീട്ടിനുള്ളില്‍'; കോവിഡ് മൂന്നാംതരംഗത്തെ കരുതലോടെ നേരിടാന്‍ വിലക്കുകള്‍ നീട്ടി തമിഴ്നാട്

2021-09-10 17:34:07

    
    ചെന്നൈ: ( 10.09.2021) കോവിഡ് മൂന്നാം തരംഗത്തെ സൂക്ഷമതയോടെ നേരിടാന്‍ വിലക്കുകള്‍ കര്‍ശനമാക്കി തമിഴ്നാട് സര്‍ക്കാര്‍. ഉത്സവങ്ങളും മറ്റു ആഘോഷങ്ങളുമെല്ലാം വീട്ടില്‍ തന്നെ ആഘോഷിച്ചാല്‍ മതിയെന്ന് തമിഴ്നാട് സര്‍കാര്‍ പ്രഖ്യാപിക്കുകയും ഒക്ടോബര്‍ 31 വരെ നിയന്ത്രണം കര്‍ശനമാക്കുകയും ചെയ്യുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി അറിയിച്ചു.

മത സാംസ്കാരിക രാഷ്ട്രീയ പരിപാടികള്‍ക്കുള്‍പെടെയാണ് വിലക്ക്. കോവിഡ് വ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്താണ് സര്‍കാരിന്റെ ഈ നീക്കം.

കേരളത്തില്‍ കോവിഡ് കുറയാത്തതും നിപാ വൈറസ് കണ്ടെത്തിയതുമാണ് വിലക്കുകള്‍ നീട്ടാന്‍ കാരണമായത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ മൂന്നാം തരംഗമുണ്ടായേക്കുമെന്ന കേന്ദ്രസര്‍കാരിന്റെ മുന്നറിയിപ്പുകൂടി കണക്കിലെടുത്താണ് ഈ നടപടി.

സെപ്തംബര്‍ 9ന് പുതുതായി 1596 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. 21 പേര്‍ മരിക്കുകയൂം ചെയ്‌തു. 1534 പേര്‍ കോവിഡ് മുക്തരായി. ആകെ 16221 പേരാണ് തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 35094 പേര്‍ കോവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തു.                                             തീയ്യതി 10/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.