പ്രതിഷേധ മാർച്ച്
2021-09-10 17:40:01

ബന്തടുക്ക ടൗണിൽ നിർത്തിവെച്ചിരിക്കുന്ന റോഡ് പണി എത്രയും പെട്ടെന്നു പൂർത്തീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കുറ്റിക്കോൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11 മണിക്ക് ബന്തടുക്ക ടൗണിൽ റോഡ് ഉപരോധിച്ച് പ്രതിഷേധ മാർച്ച് നടത്തി -
ബന്തടുക്ക ടൗണിൽ കെട്ടിട ഉടമ ജില്ലാ കോടതിയിൽ തടസ്സ ഹർജി നൽകുന്നതിനമുമ്പ് തന്നെ റോഡിൻ്റെ പണി നിർത്തിവെച്ചിരുന്നു. തടസ്സഹർജി പിൻവലിക്കണമെന്ന് ടൗൺ വികസന കമ്മിറ്റി ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കെട്ടിട ഉടമ തടസ്സഹർജി കോടതിയിൽ നിന്ന് പിൻവലിച്ചിരുന്നു.കൂടാതെ ബന്തടുക്ക ടൗണുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളും റോഡ് കോൺടാക്ടർ മനപൂർവ്വം മാറ്റിവെയ്ക്കുകയാണ്. വ്യാപാരി സുഹൃത്തുക്കളുടെയും മോട്ടോർ തൊഴിലാളികളുടെയും പരിപൂർണ്ണ സഹകരണം ഉണ്ടായിട്ടുപോലും കോടതിയിൽ നിന്ന് തടസ്സഹർജി പിൻവലിച്ചിട്ടും കോൺടാക്ടർ റോഡ് പണി പുനരാരംഭിക്കുവാനോ പൊതുമരാമത്ത് വകുപ്പ് അതിനുള്ള നിർദ്ദേശം നൽകുവാനോ തയ്യാറല്ല.ഇതിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബന്തടുക്ക ടൗണിൽ പ്രതിഷേധ മാർച്ച് നടത്തിയത്. ഇത് ഒരു സൂചന സമരമാണെന്നും റോഡ് പണി പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു.
പ്രതിഷേധ മാർച്ച് മുളിയാർ ബ്ലോക്ക് പ്രസിഡൻ്റ് ബലരാമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് സാബു അബ്രഹാം അന്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റ് സാജിദ് മൗവ്വൽ മുഖ്യ പ്രഭാഷണം നടത്തി. നീലകണ്ഠൻ നായർ ,പുഴനാട് ഗോപാലകൃഷ്ണൻ, പവിത്രൻ സി നായർ, കമലാക്ഷൻ ചൂരിത്തോട്, കുഞ്ഞിരാമൻ തവനം, ജോസ് പാറത്തട്ടേൽ, ഒവി വിജയൻ ,നിഷാ അരവിന്ദ്, ലില്ലി തോമസ്, രതീഷ് ബേത്തലം, പ്രദീപ് പള്ളക്കാട്, ബിജേഷ് തറപ്പിൽ വസന്തൻ ഐ എസ് ,പ്രശാന്ത് ചൂരിത്തോട്, ഹനീഫ എം എച്ച്, മുഹമ്മദ് കുഞ്ഞി, രവി എസി ഷീബ സന്തോഷ്, ബിലാൽ ഏണിയാടി തുടങ്ങിയവർ നേതൃത്വം നൽകി. തീയ്യതി 10/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.