ഖത്തറിന്​ പൊന്‍തൂവലായി എച്ച്‌.എം.സി

2021-09-10 17:41:55

    
    ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന് (എച്ച്‌.എം.സി) കീഴിലെ അവയവമാറ്റ ശസ്​ത്രക്രിയ വിഭാഗം മേഖലയിലെതന്നെ മുന്‍നിര കേന്ദ്രമായി മാറുന്നു. അവയവമാറ്റ ശസ്​ത്രക്രിയയിലെ അത്യാധുനിക സംവിധാനങ്ങളാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ സജ്ജീകരിച്ചിരിക്കുന്നത്. രാജ്യത്തെ പ്രഥമ ശ്വാസകോശം മാറ്റിവെക്കല്‍ ശസ്​ത്രക്രിയ ഈയടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയത് എച്ച്‌.എം.സിയുടെ അവയവ മാറ്റിവെക്കല്‍ പദ്ധതിയി​ലെ നാഴികക്കല്ലായി.

1986ലാണ് ഖത്തറില്‍ അവയവം മാറ്റിവെക്കുന്ന ശസ്​ത്രക്രിയകള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇതിന് ശേഷം ഓരോ വര്‍ഷവും നാല്‍പതോളം വൃക്ക മാറ്റിവെക്കല്‍ ശസ്​ത്രക്രിയകളാണ് എച്ച്‌.എം.സിയില്‍ നടക്കുന്നത്. വൃക്ക, കരള്‍ തുടങ്ങിയവയും മാറ്റിവെച്ചിരുന്നു. ഇപ്പോള്‍ ശ്വാസകോശം മാറ്റിവെക്കല്‍ ശസ്​ത്രക്രിയക്കും തുടക്കംകുറിച്ചതാണ്​ നിര്‍ണായക നേട്ടം. മേഖലയിലെതന്നെ ഏറ്റവും സമഗ്രമായ അവയവമാറ്റ ശസ്​ത്രക്രിയ കേന്ദ്രമായി എച്ച്‌.എം.സി മാറിക്കൊണ്ടിരിക്കുകയാണ്.

അവയവം മാറ്റിവെക്കല്‍ രംഗത്തെ വിദഗ്ധരും പരിചയസമ്ബന്നരായ സര്‍ജന്‍മാരും നഴ്സുമാരും സാമൂഹിക പ്രവര്‍ത്തകരും പുനരധിവാസ ജീവനക്കാരും ഡയറ്റീഷ്യന്‍സുമടങ്ങുന്ന വലിയ സംഘമാണ് അവയവയമാറ്റ ശസ്​ത്രക്രിയ പരിപാടിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്​ദുല്ല അല്‍ അന്‍സാരി പറഞ്ഞു.

ദേശമോ വംശമോ നോക്കാതെ എല്ലാവര്‍ക്കും തുല്യവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. 2019ലാണ് ഹൃദയ, ശ്വാസകോശ മാറ്റിവെക്കല്‍ കര്‍മസേനയെ നിയോഗിച്ചത്​. വലിയ കടമ്ബകള്‍ക്ക് ശേഷം പ്രഥമ ശ്വാസകോശം മാറ്റിവെക്കല്‍ ശസ്​ത്രക്രിയക്കാണ് എച്ച്‌.എം.സി സാക്ഷ്യം വഹിച്ചിരിക്കുന്നത്​. എച്ച്‌.എം.സിക്കും ഖത്തറിനും ഇത് അഭിമാനനേട്ടമാണ്​ -ഡോ. അല്‍ അന്‍സാരി കൂട്ടിച്ചേര്‍ത്തു.

അവയവദാനത്തിലൂടെയും അവയവം മാറ്റിവെക്കലിലൂടെയും വര്‍ഷങ്ങളായെടുത്ത പ്രവര്‍ത്തനങ്ങളുടെ ഫലമാണ് വിജയകരമായ ശ്വാസകോശം മാറ്റിവെക്കല്‍ ശസ്​ത്രക്രിയയെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്​ലമാനി പറഞ്ഞു. പ്രാദേശികമായും അന്തര്‍ദേശീയതലത്തിലുള്ളതുമായ പരിചയസമ്ബന്നരും വിദഗ്ധരുമാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഡോ. അല്‍ മസ്​ലമാനി വ്യക്തമാക്കി.                                                                   തീയ്യതി 10/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.