കൊവിഡ് പ്രതിസന്ധി മറികടന്നു; കയറ്റുമതി മേഖല ഉണരുന്നു; കണ്ടെയ്‌നര്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍‍

2021-09-10 17:58:18

    
    മട്ടാഞ്ചേരി: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ കണ്ടെയ്‌നര്‍ ക്ഷാമത്തില്‍ തളരുകയും, ഉയര്‍ന്ന കപ്പല്‍ നിരക്കുമൂലം തകരുകയും ചെയ്ത കയറ്റിറക്കുമതി മേഖല ഉണരുന്നു. അതിനിടെ, കണ്ടെയ്‌നര്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി.

കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ നെഗറ്റീവ് ഉയര്‍ച്ച പ്രകടമാക്കിയ കയറ്റിറക്കുമതി മേഖല 2021 ഏപ്രില്‍ - ആഗസ്ത് കാലഘട്ടത്തില്‍ വളര്‍ച്ച പ്രകടമാക്കി. ഇത്തരം സാഹചര്യത്തിലാണ് തടസങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. രാജ്യത്തെ തുറമുഖങ്ങളില്‍ വിവിധ കാരണങ്ങളാല്‍ ആയിരക്കണക്കിന് കണ്ടെയ്‌നറുകള്‍ തടഞ്ഞുവച്ചിട്ടുണ്ട്.

നിരക്ക് വെട്ടിപ്പ്, മതിയായ രേഖകളില്ലാത്തത്, ഗുണനിലവാര തര്‍ക്കം തുടങ്ങി ഒട്ടേറെ കാരണങ്ങളുയര്‍ത്തിയാണിത്. ഇത്തരം കണ്ടെയ്‌നറുകളിലെ ചരക്കുകള്‍ നീക്കം ചെയ്ത് വിട്ടുകൊടുക്കാനാണ് കേന്ദ്രം നടപടി കൈക്കൊള്ളുക. ഇതിലൂടെ രാജ്യത്തെ തുറമുഖങ്ങളില്‍ നിന്ന് മുപ്പതിനായിരത്തോളം കണ്ടെയ്‌നറുകള്‍ വിപണികളിലെത്തുമെന്നാണ് വിലയിരുത്തല്‍. കണ്ടെയ്‌നര്‍ നിരക്കിനത്തില്‍ 1000 ഡോളര്‍ വരെ ലാഭിക്കാം.

ചൈനീസ് തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്ന കണ്ടെയ്‌നറുകള്‍ വിട്ടുതരുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. രാജ്യത്തെ വ്യവസായിക വളര്‍ച്ചാനിരക്കിന്റെ പാശ്ചാത്തലത്തില്‍ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ സംയോജനവുമായി സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുകയുമാണ്.                                                                                        തീയ്യതി 10/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.