ഗതാഗത നിയമലംഘനം: അഞ്ച് വര്‍ഷത്തിനിടെ ലൈസന്‍സ് പോയത് 51,198 പേര്‍ക്ക്

2021-09-11 16:56:40

    
    കൊ​​ച്ചി: അ​​മി​​ത​​വേ​​ഗം ഉ​​ള്‍​​പ്പെ​​ടെ വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ല്‍ ക​​ഴി​​ഞ്ഞ അ​​ഞ്ച് വ​​ര്‍​​ഷ​​ത്തി​​നി​​ടെ കേ​​ര​​ള​​ത്തി​​ല്‍ റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട​​ത് 51,198 പേ​​രു​​ടെ ഡ്രൈ​​വി​​ങ് ലൈ​​സ​​ന്‍​​സ്. ഇ​​വ​​രി​​ല്‍ 259 പേ​​ര്‍ കെ.​​എ​​സ്.​​ആ​​ര്‍.​​ടി.​​സി ഡ്രൈ​​വ​​ര്‍​​മാ​​രാ​​ണ്. 2016 മേ​​യ് മു​​ത​​ല്‍ 2021 ഏ​​പ്രി​​ല്‍ വ​​രെ​​യു​​ള്ള ഗ​​താ​​ഗ​​ത വ​​കു​​പ്പിെ​ന്‍​റ ക​​ണ​​ക്ക് അ​​നു​​സ​​രി​​ച്ചാ​​ണ് ഇ​​ത്. അ​​മി​​ത​​വേ​​ഗം, അ​​ശ്ര​​ദ്ധ​​മാ​​യ ഡ്രൈ​​വി​​ങ്, മ​​ദ്യ​​പി​​ച്ചു​​ള്ള ഡ്രൈ​​വി​​ങ് എ​​ന്നി​​വ​​ക്കാ​​ണ് കൂ​​ടു​​ത​​ല്‍ പേ​​രു​​ടെ​​യും ലൈ​​സ​​ന്‍​​സ് റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട​​ത്. അ​​പ​​ക​​ട​​ക​​ര​​മാ​​യ രീ​​തി​​യി​​ല്‍ വാ​​ഹ​​നം ഓ​​ടി​​ച്ച​​വ​​ര്‍, സി​​ഗ്​​​ന​​ല്‍ തെ​​റ്റി​​ച്ച്‌ വാ​​ഹ​​നം ഓ​​ടി​​ച്ച​​വ​​ര്‍, അ​​മി​​ത ഭാ​​രം ക​​യ​​റ്റി ച​​ര​​ക്കു​​വാ​​ഹ​​നം ഓ​​ടി​​ച്ച​​വ​​ര്‍, മൊ​​ബൈ​​ല്‍ ഫോ​​ണ്‍ ഉ​​പ​​യോ​​ഗി​​ച്ച്‌ വാ​​ഹ​​നം ഓ​​ടി​​ച്ച​​വ​​ര്‍, ച​​ര​​ക്കു​​വാ​​ഹ​​ന​​ത്തി​​ല്‍ ആ​​ളു​​ക​​ളെ ക​​യ​​റ്റി​​യ​​വ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​രും ഡ്രൈ​​വി​​ങ് ലൈ​​സ​​ന്‍​​സ് ന​​ഷ്​​​ട​​മാ​​യ​​വ​​രി​​ല്‍ ഉ​​ള്‍​​പ്പെ​​ടു​​ന്നു.

2016ല്‍ 11,853 ​​പേ​​രു​​ടെ ലൈ​​സ​​ന്‍​​സ് റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട​​പ്പോ​​ള്‍ 60 പേ​​ര്‍ കെ.​​എ​​സ്.​​ആ​​ര്‍.​​ടി.​​സി ഡ്രൈ​​വ​​ര്‍​​മാ​​രാ​​യി​​രു​​ന്നു. 2017ല്‍ 13,827 ​​പേ​​ര്‍, 2018ല്‍ 14,863, 2019​​ല്‍ 8775 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് കേ​​ര​​ള​​ത്തി​​ല്‍ ലൈ​​സ​​ന്‍​​സ് റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട​​വ​​ര്‍. ലോ​​ക്ഡൗ​​ണും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും കാ​​ര​​ണം വാ​​ഹ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണം നി​​ര​​ത്തി​​ല്‍ കു​​റ​​വാ​​യി​​രു​​ന്ന 2020ല്‍ 883 ​​പേ​​ര്‍​​ക്കും നി​​യ​​മ​​ന​​ട​​പ​​ടി​​യി​​ലൂ​​ടെ ലൈ​​സ​​ന്‍​​സ് പോ​​യി. 2021ല്‍ ​​നാ​​ല് മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ ത​​ന്നെ 997 പേ​​ര്‍​​ക്കും ഇ​​തേ ന​​ട​​പ​​ടി നേ​​രി​​ടേ​​ണ്ടി​​വ​​ന്നു. 2017ല്‍ 70 ​​പേ​​ര്‍​​ക്കും തു​​ട​​ര്‍​​ന്നു​​ള്ള വ​​ര്‍​​ഷ​​ങ്ങ​​ളി​​ല്‍ 75, 50 എ​​ന്നി​​ങ്ങ​​നെ​​യും കെ.​​എ​​സ്.​​ആ​​ര്‍.​​ടി.​​സി ഡ്രൈ​​വ​​ര്‍​​മാ​​രു​​ടെ ലൈ​​സ​​ന്‍​​സ് റ​​ദ്ദാ​​യ​​പ്പോ​​ള്‍ 2020ല്‍ ​​ആ​​ര്‍​​ക്കും ന​​ട​​പ​​ടി നേ​​രി​​ടേ​​ണ്ടി വ​​ന്നി​​ല്ല.

ഇ​​ത്ത​​വ​​ണ നാ​​ല് മാ​​സ​​ത്തി​​നി​​ടെ നാ​​ലു​​പേ​​രു​​ടെ ലൈ​​സ​​ന്‍​​സാ​​ണ് റ​​ദ്ദാ​​ക്കി​​യ​​ത്. ഗ​​താ​​ഗ​​ത നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ന്‍ ശ​​ക്ത​​മാ​​യ ഇ​​ട​​പെ​​ട​​ല്‍ ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണെ​​ന്ന് മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ വ്യ​​ക്ത​​മാ​​ക്കി. അ​​പ​​ക​​ട​​ങ്ങ​​ള്‍ വ​​ര്‍​​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യം കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് ഇ​​ട​​പെ​​ട​​ല്‍. 2016 മു​​ത​​ല്‍ 2021 ജൂ​​ലൈ വ​​രെ കേ​​ര​​ള​​ത്തി​​ലെ നി​​ര​​ത്തു​​ക​​ളി​​ല്‍ 2,05,512 അ​​പ​​ക​​ട​​ങ്ങ​​ളി​​ലാ​​യി 22,076 പേ​​ര്‍​​ക്കാ​​ണ് ജീ​​വ​​ന്‍ ന​​ഷ്​​​ട​​മാ​​കു​​ക​​യും 2,29,229 പേ​​ര്‍​​ക്ക് പ​​രി​​ക്കേ​​ല്‍​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.                                                                                                       തീയ്യതി 11/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.