നഴ്​സറികള്‍ തയ്യാര്‍; രാജ്യത്തെ പച്ചയണിയിക്കാന്‍

2021-09-11 16:58:53

    
    മ​നാ​മ: വി​വി​ധ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ആ​രം​ഭി​ച്ച ന​ഴ്​​സ​റി​ക​ളി​ല്‍​നി​ന്ന്​ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ചെ​ടി​ക​ളും തൈ​ക​ളും ഉ​ല്‍​പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി എ​ന്‍​ജി. ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ന്‍ അ​ഹ്​​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​ജ്യ​ത്തി​െന്‍റ ഹ​രി​ത​വ​ത്​​ക​ര​ണ, വ​ന​വ​ത്​​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യാ​ണ്​ കാ​പി​റ്റ​ല്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ലും മ​റ്റ്​ മൂ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ന​ഴ്​​സ​റി​ക​ള്‍ ആ​രം​ഭി​ച്ച​ത്. കാ​ര്‍​ഷി​കോ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് ന​ഴ​്​​സ​റി​ക​ളു​ടെ മു​ഖ്യ​ല​ക്ഷ്യം. ഇ​തോ​ടൊ​പ്പം, തെ​രു​വു​ക​ളി​ലും ക​വ​ല​ക​ളി​ലും പൂ​ന്തോ​ട്ട​ങ്ങ​ളി​ലും പാ​ര്‍​ക്കു​ക​ളി​ലും ഹ​രി​ത മേ​ഖ​ല വ​ര്‍​ധി​പ്പി​ക്കാ​നും ന​ഴ്​​സ​റി​ക​ളി​ല്‍​നി​ന്നു​ള്ള തൈ​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

1000 ച​തു​ര​ശ്ര​മീ​റ്റ​ര്‍ വി​സ്​​തീ​ര്‍​ണ​ത്തി​ല്‍ സ​ല്‍​മാ​നി​യ പാ​ര്‍​ക്കി​ല്‍ ആ​രം​ഭി​ച്ച ന​ഴ്​​സ​റി​യി​ല്‍ ഇൗ​ന്ത​പ്പ​ന തൈ​ക​ള്‍ ഉ​ല്‍​പാ​ദി​പ്പി​ക്കും. ക​വ​ല​ക​ളി​ലും മ​റ്റും ഇൗ​ന്ത​പ്പ​ന​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​ന്​ ഇ​വി​ടെ​നി​ന്നു​ള്ള തൈ​ക​ള്‍ ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​ ശൈ​ഖ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. നാ​ലാ​യി​ര​ത്തി​ല​ധി​കം വ്യ​ത്യ​സ്​​ത ചെ​ടി​ക​ളും മ​ര​ങ്ങ​ളും ന​ഴ്​​സ​റി​യി​ല്‍ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്നു. കൂ​ടാ​തെ, അ​ടു​ത്ത ന​ടീ​ല്‍ സീ​സ​ണി​ല്‍ പ​തി​നാ​യി​ര​ത്തി​ല​ധി​കം ചെ​ടി​ക​ളും മ​ര​ങ്ങ​ളും ന​ഴ്​​സ​റി​യി​ല്‍ ന​ട്ടു​പി​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഥാ​രി ന​ഴ്​​സ​റി​യി​ലും നി​ര​വ​ധി തൈ​ക​ള്‍ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. സ​തേ​ണ്‍ മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ കീ​ഴി​ല്‍ റി​ഫ​യി​ലെ ഗ്രാ​ന്‍​ഡ് ഖ​ലീ​ഫ പാ​ര്‍​ക്കി​ല്‍ 2000 ച​തു​ര​ശ്ര​മീ​റ്റ​ര്‍ വി​സ്​​തീ​ര്‍​ണ​ത്തി​ല്‍ ന​ഴ്​​സ​റി​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. നോ​ര്‍​തേ​ണ്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഹ​മ​ദ്​ ടൗ​ണ്‍ ന​ഴ്​​സ​റി​യി​ലും മു​ഹ​റ​ഖ്​ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ കാ​സി​നോ ന​ഴ്​​സ​റി​യി​ലും ആ​യി​ര​ക്ക​ണ​ക്കി​ന്​ തൈ​ക​ള്‍ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്.                                          തീയ്യതി 11/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.