സംസ്ഥാനത്ത്​ നിപ നിയന്ത്രണ വിധേയം -​ആരോഗ്യമന്ത്രി

2021-09-11 16:59:37

    
    തിരുവനന്തപുരം: സംസ്ഥാനത്ത്​ നിപ നിയന്ത്രണവിധേയമെന്ന്​ ആരോഗ്യമന്ത്രി വീണ ജോര്‍ജ്​. ആശ്വാസകരമായ സാഹചര്യമാണ്​ നിലവിലുള്ളത്​. സമ്ബര്‍ക്കപട്ടികയിലുള്ള ആര്‍ക്കും രോഗബാധയില്ല. ​കൂടുതല്‍ ആളുകള്‍ സമ്ബര്‍ക്കപട്ടികയിലേക്ക്​ വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിരീക്ഷണത്തില്‍ ഉള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ല. രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിപ നിയന്ത്രണവിധേയമാണെന്ന്​ വനം മന്ത്രി എ.കെ.ശശീന്ദ്രനും പറഞ്ഞു. നിപ ബാധിച്ച്‌​ മരിച്ച കുട്ടിയുമായി അടുത്തിടപഴകിയവരുടെ സാമ്ബിളുകള്‍ പൂണെ എന്‍.ഐ.വിയിലും കോഴിക്കോട്​ മെഡിക്കല്‍ കോളജിലുമായി പരിശോധിച്ചിരുന്നു. ഈ പരിശോധനകളുടേയെല്ലാം ഫലം നെഗറ്റീവായിരുന്നു.

നിപ പ്രതിരോധത്തിനായി ഏകോപനത്തോടെയുള്ള ഇടപെടല്‍ തുടരുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതുവരെ ലഭ്യമായ സമ്ബര്‍ക്കപ്പട്ടികയിലുള്ള പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായത് ആശ്വാസകരമാണ്.മറ്റ് ജില്ലകളിലുള്ളവര്‍ സമ്ബര്‍ക്കപ്പട്ടികയിലുള്ളതിനാല്‍ ജില്ലകള്‍ നിപ സമ്ബര്‍ക്കങ്ങളുടെ ലൈന്‍ ലിസ്റ്റ് തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പനിയോടൊപ്പം ഏതെങ്കിലും തരത്തിലുള്ള നിപ ലക്ഷണങ്ങളുള്ളവരുടെ സാംപിള്‍ ശേഖരിക്കും. റിസ്ക് കുറഞ്ഞ രോഗലക്ഷണങ്ങളുള്ളവരെ കര്‍ശനമായ റൂം ഐസൊലേഷനിലാക്കും. 21 ദിവസം ഇവരെ നിരീക്ഷിക്കുകയും ആരോഗ്യ പ്രവര്‍ത്തകള്‍ വിളിച്ച്‌ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.

സൈക്കോ സോഷ്യല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിംഗ് നല്‍കും. നിപ പ്രിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് സര്‍വയലന്‍സും ഫീവര്‍ സര്‍വയലന്‍സും നടത്തി വരുന്നു. ആശങ്ക അകറ്റുന്നതിനായി സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ബോധവത്ക്കരണ പരിപാടികള്‍ ആരംഭിച്ചു. വവ്വാലുകളുടേയും വവ്വാല്‍ കടിച്ച പഴങ്ങളുടേയും ശേഖരിച്ച സാമ്ബിളുകള്‍ ഭോപാല്‍ പരിശോധന കേന്ദ്രത്തിലേക്ക് അയക്കും. ചത്ത വവ്വാലുകളെ കുറിച്ച്‌ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നുവെന്നും മുഖ്യമന്ത്രി വ്യക്​തമാക്കിയിരുന്നു.                                             തീയ്യതി 11/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.