2008ല്‍ ഇംഗ്ലണ്ട് ഇന്ത്യയോട് ചെയ്തത് മറക്കരുത്: സുനില്‍ ഗവാസ്കര്‍

2021-09-11 17:03:25

    
    മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ നിന്ന് ഇന്ത്യ പിന്മാറിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ഇന്ത്യയുടെ പിന്മാറ്റത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അതൃപ്തിയറിയിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. എന്നാല്‍ 2008ല്‍ മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ഇംഗ്ലണ്ട് ചെയ്തത് ആരും മറന്നു പോകരുത് എന്ന് ഓര്‍മിച്ചിരിക്കുകയാണ് ക്രിക്കറ്റ്‌ ഇതിഹാസം സുനില്‍ ഗവാസ്കര്‍.

'2008ല്‍ മുംബൈ ഭീകരാക്രമണ സമയത്ത് ഇംഗ്ലണ്ട് ചെയ്തത് എന്താണെന്ന് നോക്കുക. പരമ്ബര പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങിയ അവര്‍ ഇന്ത്യയില്‍ അന്ന് വേണ്ടത്ര സുരക്ഷയില്ലെന്നും മടങ്ങിവരില്ലെന്നുമാണ് പറഞ്ഞത്. നിലവില്‍ അഞ്ചാം ടെസ്റ്റിന് പുതിയൊരു തീയതി കണ്ടെത്തുക എന്നതാണ് ഈ സമയത്തെ ശരിയായ തീരുമാനം' ഗവാസ്ക്കര്‍ പറഞ്ഞു.

2008ല്‍ ഇംഗ്ലണ്ട് ഇന്ത്യന്‍ പരമ്ബര നടത്തുന്നതിനിടെയാണ് മുംബൈ ഭീകരാക്രമണം ഉണ്ടായത്. ഇതേ തുടര്‍ന്ന് രണ്ടു മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതാണ് സുനില്‍ ഗവാസ്‌കര്‍ ഈ അവസരത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.                                 തീയ്യതി 11/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.