സഹോദരിയുടെ പ്രണയബന്ധത്തില്‍ എതിര്‍പ്പ്; ഉറങ്ങിക്കിടന്ന 22കാരിയെ വെടിവെച്ചു കൊന്ന് സഹോദരന്‍, വീണ്ടും ദുരഭിമാന കൊല
2021-09-11 17:08:18

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മീററ്റ് ജില്ലയിലെ സര്‍ദാനയില്‍ സഹോദരിയുടെ പ്രണയബന്ധത്തിലുള്ള എതിര്‍പ്പ് മൂലം യുവാവ് സഹോദരിയെ വെടിവെച്ചു കൊന്നു. സഹോദരി ഉറങ്ങിക്കിടക്കുമ്ബോള്‍ ആരിഷ് തലയില്‍ വെടിവെയ്ക്കുകയായിരുന്നു. പെണ്‍കുട്ടി തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.
യുവാവ് തോക്കുമായി പൊലീസിന് മുന്നില്‍ കീഴടങ്ങി. 22കാരിയായ സമ്രീനാണ് മരിച്ചത്. സഹോദരന്‍ ആരിഷിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇരുവരുടെയും അമ്മ അച്ഛനില്‍ നിന്ന് വിവാഹമോചനം നേടിയശേഷം മറ്റൊരാളെ വിവാഹം ചെയ്ത് മാറി താമസിക്കുകയാണ്. ആരിഷും സമ്രീനയും അമ്മയുടെ കുടുംബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്.
സമ്രീന് പ്രദേശത്തെ യുവാവുമായുള്ള ബന്ധത്തിന് വീട്ടുകാര്‍ എതിരായിരുന്നു. യുവാവുമായി അകലം പാലിക്കാന്‍ വീട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വീട്ടുകാരുടെ താക്കീത് വകവെയ്ക്കാതെ യുവാവുമായുള്ള ബന്ധം തുടര്‍ന്നു. ഇതില്‍ പ്രകോപിതനായ സഹോദരന്‍ സമ്രീനെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തീയ്യതി 11/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.