ആദിവാസി കോളനികളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭിച്ചു
2021-09-11 17:11:48

മറ്റത്തൂര്‍ : മറ്റത്തൂര്‍ പഞ്ചായത്തിലെ രണ്ട് ആദിവാസിക്കോളനികളിലും ഇന്റര്‍നെറ്റ് സൗകര്യം എത്തി. പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ചെലവിലാണ് വിദ്യാര്‍ഥികള്‍ക്കായി പഠനസൗകര്യം ഒരുക്കിയത്. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ചാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ദുര്‍ഘടമായ സാഹചര്യങ്ങളിലും വന്യമൃഗ ആക്രമണങ്ങളും അപകടങ്ങളും ഉണ്ടായാല്‍പ്പോലും പൊതുസമൂഹവുമായും സര്‍ക്കാര്‍ സംവിധാനവുമായും ബന്ധപ്പെടുന്നതിനുള്ള സൗകര്യമില്ലാതിരുന്നതിനും ഇതുവഴി പരിഹാരമായതായി പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി വ്യക്തമാക്കി. തീയ്യതി 11/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.