എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്ന് ഭീഷണി; ഡല്‍ഹി വിമാനത്താവളത്തില്‍ ജാഗ്രത

2021-09-11 17:12:35

    
    ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന് ബോംബ് ആക്രമണ ഭീഷണി. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ബോംബ് വെച്ച്‌ തകര്‍ക്കുമെന്നാണ് ഭീഷണി. അമേരിക്കയില്‍ സെപ്റ്റംബര്‍ 11നുണ്ടായ ആക്രമണത്തിന്റെ മാതൃകയില്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്.
ഔട്ടര്‍ ഡല്‍ഹിയിലെ രണ്‍ഹോള പോലിസ് സ്‌റ്റേഷനിലേക്ക് രാത്രി 10.30 ഓടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പോലിസ് സ്‌റ്റേഷനിലെ ലാന്‍ഡ് ലൈനിലേക്കായിരുന്നു ഭീഷണി സന്ദേശം എത്തിയത്.

ഉടന്‍ വിവരം വിമാനത്താവള അധികൃതരെ അറിയിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളും യാത്രക്കാരെയും കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കയറ്റി വിടുന്നത്.

സുരക്ഷ മാനിച്ച്‌ യാത്രക്കാര്‍ സഹകരിക്കണമെന്ന് എയര്‍ ഇന്ത്യ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഭീഷണി സന്ദേശത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ചയും ഡല്‍ഹി പോലിസിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഡല്‍ഹി വിമാനത്താവളം പിടിച്ചെടുക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. ഇതില്‍ അന്വേഷണം പുരോഗമിക്കുനന്തിനിടെയാണ് പുതിയ ഭീഷണി എത്തിയത്.                           തീയ്യതി 11/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.