സൗദി അറേബ്യയിലേക്കുള്ള എമിറേറ്റ്‌സ്, ഇത്തിഹാദ് സെര്‍വീസുകള്‍ പുനരാരംഭിച്ചു

2021-09-11 17:16:47

    
    ദുബൈ: ( 11.09.2021) സൗദി അറേബ്യയിലേക്കുള്ള എമിറേറ്റ്‌സ്, ഇത്തിഹാദ് സെര്‍വീസുകള്‍ പുനരാരംഭിച്ചു. റിയാദിലേക്ക് ശനിയാഴ്ച മുതലും ജിദ്ദയിലേക്ക് സെപ്റ്റംബര്‍ 14 മുതലും ദമാമിലേക്ക് സെപ്റ്റംബര്‍ 15 മുതലും ആരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേര്‍സ് വെബ്‌സൈറ്റില്‍ അറിയിച്ചിരുന്നു.

റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പ്രതിദിന സെര്‍വീസുകള്‍ ഉണ്ടാവും. ആഴ്ചയില്‍ 24 സെര്‍വീസുകളാണ് എമിറേറ്റ്‌സ് നടത്തുക. സെപ്തംബര്‍ 16 മുതല്‍ റിയാദിലേക്കുള്ള സെര്‍വീസുകള്‍ അധികരിപ്പിക്കുമെന്നും എമിറേറ്റ്‌സ് അറിയിച്ചു. സൗദിയിലേക്കുള്ള ഫ്ലൈ ദുബൈ സെര്‍വീസുകള്‍ ഞായറാഴ്ചയാണ് ആരംഭിക്കുക. സെപ്തംബര്‍ 14 മുതല്‍ എയര്‍ അറേബ്യയും സൗദിയിലേക്ക് സെര്‍വീസ് നടത്തും.
കോവിഡ് മൂലം സൗദി യാത്രാ നിരോധനം ഏര്‍പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് മൂന്ന് രാജ്യങ്ങളെ ഒഴിവാക്കിയിരുന്നു. യുഎഇ, അര്‍ജന്റീന, ദക്ഷിണാഫ്രിക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയില്‍ പ്രവേശിക്കുന്നതിന് ഏര്‍പെടുത്തിയ വിലക്ക് പൂര്‍ണമായി നീക്കി. ഈ മൂന്നു രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് കര അതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും എയര്‍പോര്‍ടുകളും വഴി സൗദിയില്‍ പ്രവേശിക്കാവുന്നതാണ്. ഈ മൂന്നു രാജ്യങ്ങളിലേക്കും യാത്ര പോകുന്നതിന് സൗദി പൗരന്മാര്‍ക്ക് അനുമതി നല്‍കിയിട്ടുമുണ്ട്.                     തീയ്യതി 11/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.