സ്ലോട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി‍കളില്‍ വാങ്ങാനില്ലാതെ കെട്ടിക്കിടക്കുന്നത് ലക്ഷണക്കണക്കിന് ഡോസ് വാക്‌സിനുകള്‍

2021-09-11 17:18:38

    
    തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ആളുകള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതികള്‍ക്കിടെ സ്വകാര്യ ആശുപത്രി കളില്‍ ലക്ഷണക്കണക്കിന് ഡോസ് വാക്‌സിന്‍ കെട്ടിക്കിടക്കുന്നു. കോവിഷീല്‍ഡ് വാക്‌സിനാണ് ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നത്. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലാണ് കോവിഡ് വ്യാപനം കൂടിയത്.

നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്‌സീന്‍ കിട്ടാത്തവര്‍ നിരവധിയാണെന്നിരിക്കെയാണ് സ്വകാര്യ ആശുപത്രികളില്‍ വാക്‌സീന്‍ കെട്ടിക്കിടക്കുന്നത്. ആദ്യ ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ എടുത്ത് 84 ദിവസം കഴിയുമ്ബോള്‍ രണ്ടാമത്തെ ഡോസ് എടുക്കണമെന്നാണ് നിര്‍ദ്ദേശം. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ 14 മുതല്‍ 16 ആഴ്ച വരെ ആയിട്ടും രണ്ടാം ഡോസ് ലഭിക്കാത്ത 3,72,912 പേര്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്കുകള്‍. പതിനാറ് ആഴ്ച കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാത്തവര്‍ 4,97,150 പേരും ആകെ 8,70,062 പേര്‍ക്ക് സമയപരിധി ആയിട്ടും രണ്ടാം ഡോസ് എടുക്കാനായിട്ടില്ല.

പലര്‍ക്കും വാക്‌സിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. അല്ലെങ്കില്‍ ലഭിക്കുന്നത് ദൂരെയായിരിക്കും. ഈ സാഹചര്യം നിലനില്‍ക്കുമ്ബോഴാണ് കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ വാക്‌സീന്‍ കെട്ടിക്കിടക്കുന്നത്. സൗജന്യമായി സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കുമ്ബോള്‍ സാമ്ബത്തിക ഞെരുക്കം നേരിടുന്ന കാലയളവില്‍ പണം മുടക്കി വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ മടിക്കുന്നതാണ് സ്വകാര്യ ആശുപത്രികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

കേന്ദ്രത്തെ തോല്‍പ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ 12 കോടി നല്‍കി സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങി നല്‍കിയ 20 ലക്ഷം ഡോസ് വാക്‌സിനുകളില്‍ വളരെ കുറച്ചുമാത്രമാണ് ഉപയോഗിച്ചത്. ഡോസിന് 630 രൂപ നിരക്കിലാണ് വാക്‌സിന്‍ വാങ്ങിയത്. ഈ തുക സ്വകാര്യ ആശുപത്രികള്‍ തിരിച്ച്‌ സര്‍ക്കാരിന് നല്‍കണമെന്നായിരുന്നു നിബന്ധന. 150 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് കൂടി ഈടാക്കി 780 രൂപയ്ക്കാണ് ആശുപത്രികള്‍ വാക്‌സിന്‍ കൊടുക്കുന്നത്.

സംസ്ഥാനത്ത് ഇത് വരെ 3,14,17,773 ഡോസ് വാക്സീനാണ് നല്‍കിയത്. അതില്‍ 2,26,24,309 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 87,93,464 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഓക്ടോബറില്‍ സംസ്ഥാനത്തെ കോളേജുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഡോസെങ്കിലും ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും ഈ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.                               തീയ്യതി 11/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.