കീക്കൊഴൂരില്‍ കുരിശടിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്നു

2021-09-13 17:00:04

    
    റാന്നി: കീക്കൊഴൂരില്‍ കുരിശടി കുത്തിതുറന്ന് മോഷണം. കീക്കഴൂര്‍ സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്‍റെ മുമ്ബിലുള്ള കുരിശടിയിലെ കാണിക്കവഞ്ചിയാണ് ഞായറാഴ്ച പുലര്‍ച്ചെ കുത്തിതുറന്നത്.
ഞായറാഴ്ച രാവിലെ പള്ളിയിലെത്തിയ ഭാരവാഹികള്‍ കാണിക്ക വഞ്ചി തുറക്കാന്‍ പോയപ്പോഴാണ് പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. റാന്നി പൊലീസ് എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.                                                                                                                      തീയ്യതി 13/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.