മൂന്നുമണിക്കൂര്‍ ആശുപ​ത്രിയില്‍ കാത്തുനിന്നു; യു.പിയില്‍ ഡെങ്കിപ്പനി ബാധിച്ച അഞ്ചുവയസുകാരിക്ക്​ ദാരുണാന്ത്യം

2021-09-13 17:01:40

    
    ലഖ്​നോ: ഉത്തര്‍പ്രദേശില്‍ മൂന്നുമണിക്കൂറോളം ആശുപത്രി കിടക്കക്കായി വരാന്തയില്‍ കാത്തുനിന്ന അഞ്ചുവയസുകാരിക്ക്​ മാതാപിതാക്കളുടെ കണ്‍മുന്നില്‍ ദാരുണാന്ത്യം. ഡെങ്കിപ്പനി ബാധിച്ച ​​അഞ്ചുവയസുകാരി സാവന്യ ഗുപ്​തയാണ്​ ചികിത്സ ലഭിക്കാതെ മരിച്ചത്​.

െഡങ്കിപ്പനി ബാധിച്ച്‌​ ഗുരുതരാവസ്​ഥയിലാണ്​ പെണ്‍കുട്ടിയെ രാവിലെ എട്ടുമണി​േയാടെ ഫിറോസാബാദിലെ ആശുപ​ത്രിയിലെത്തിച്ചത്​. മൂന്നുമണിക്കൂര്‍ കാത്തുനിന്ന ശേഷവും അഞ്ചുവയസുകാരി സാവന്യ ഗുപ്​തക്ക്​​ ചികിത്സ ലഭിച്ചില്ല. ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സാവന്യ മരണത്തിന്​ കീഴടങ്ങുകയായിരുന്നു.

'സമയത്തിന്​ ചികിത്സ നല്‍കിയിരുന്നെങ്കില്‍ എന്‍റെ സഹോദരി സുരക്ഷിതയായിരിക്കുമായിരുന്നു. ഞങ്ങള്‍ അവള​ുടെ അവസ്​ഥയെക്കുറിച്ച്‌​ ആശുപത്രി അധികൃത​രോട്​ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ ഞങ്ങളുടെ വാക്കുകള്‍ തള്ളികളഞ്ഞു' -പെണ്‍കുട്ടിയുടെ ​സഹോദരന്‍ എന്‍.ഡി.ടി.വിയോട്​ പറഞ്ഞു.

പെണ്‍കുട്ടിക്ക്​ നല്ല പനിയുണ്ടായിട്ടും ഡോക്​ടര്‍​മാരോ നഴ്​സുമാരോ തിരിഞ്ഞുനോക്കിയില്ലെന്ന്​ കുടുംബം ആരോപിച്ചു. 'ഡോക്​ടര്‍മാര്‍ ഒന്നും ചെയ്​തില്ല. അവര്‍ക്ക്​ പണം മാത്രം മതി' -എന്നായിരുന്നു പെണ്‍കുട്ടിയുടെ ബന്ധുവിന്‍റെ പ്രതികരണം.

സംസ്​ഥാനത്ത്​ ഡെങ്കിപ്പനി -പകര്‍ച്ചപ്പനി ബാധയെ തുടര്‍ന്ന്​ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക്​ ജീവന്‍ നഷ്​ടമായിരുന്നു. സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നാണ്​ ഉയരുന്ന ആരോപണം. പകര്‍ച്ചപ്പനി വ്യാപനം രൂക്ഷമായതോടെ പ്രതിപക്ഷ പാര്‍ട്ടികളും യോഗി ആദിത്യനാഥ്​ സര്‍ക്കാറിനെതിരെ രംഗത്തെത്തിയിരുന്നു.

ഫിറോസാബാദാണ്​ പകര്‍ച്ചപ്പനി നാശം വിതച്ചുകൊണ്ടിരിക്കുന്ന സ്​ഥലം. ലഖ്​നോവില്‍നിന്ന്​ 300 കിലോമീറ്റര്‍ അകലെയാണ്​ ഇവിടം. കഴിഞ്ഞ രണ്ടാഴ്ചയില്‍ 60 പേര്‍ക്കാണ്​ ഇവിടെ ജീവന്‍ നഷ്​ടമായത്​. 48 മണിക്കൂറിനിടെ ജില്ലയില്‍ 16 മരണം റിപ്പോറട്ട്​ ചെയ്​തു. സമീപ ജില്ലകളായ മഥുര, ആ​ഗ്ര, മെയിന്‍പുരി എന്നിവിടങ്ങളിലേക്കും രോഗം പടരുന്നുണ്ട്​.                                                                                                      തീയ്യതി 13/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.