ജമാഅത്തെ ഇസ്ലാമി സംഘടന വനിതാവിഭാഗം കൊല്ലം ഏരിയ കമ്മിറ്റിയുടെ ഈ വർഷത്തെ മികച്ച അധ്യാപക അവാർഡ് വടക്കേവിള പഞ്ചായത്ത് എൽ പി സ്കൂൾ അദ്ധ്യാപിക ഡാഫിനി ജെയിംസിന് സ്കൂളിൽ നടന്ന പരിപാടിയിൽ നൽകി

2021-09-13 17:04:29

    
    കൊല്ലം ജില്ലയിലെ സബ്ജില്ലാ തലത്തിൽ ഏറ്റവും മികച്ച സ്കൂളുകളിലൊന്നായ കൊല്ലം കോർപ്പറേഷൻ  വടക്കേവിള പഞ്ചായത്ത് എൽ പി സ്കൂൾ അധ്യാപികയായ ഡാഫിനി ജയിംസിന് ഈ വർഷത്തെ ഏറ്റവും മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം  കൊല്ലം ഏരിയ കമ്മറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന പരിപാടിയിൽ വിതരണം ചെയ്തു. കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി സ്കൂളിന്റെ നിലവാരം മറ്റ് സ്കൂളുകൾക്ക് മാതൃകാപരമാക്കുന്നതിന് കഠിനപരിശ്രമം നടത്തിയതിനുള്ള അംഗീകാരമായിട്ടാണ് അവാർഡിന് അർഹയായത് എന്ന് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കൊല്ലം ഏരിയ ഭാരവാഹികൾ അറിയിച്ചു . സ്കൂൾ വികസന കമ്മിറ്റി അംഗം ഷിബു റാവുത്തരുടെ അധ്യക്ഷതയിൽ നടന്ന അവാർഡ് ദാന പരിപാടിയിൽ   സ്കൂൾ പ്രഥമാധ്യാപകൻ ഡി വിനോദ് കുമാർ സ്വാഗതം പറഞ്ഞു.  ജമാഅത്തെ ഇസ്ലാമി സംഘടന വനിതാവിഭാഗം കൊല്ലം ഏരിയ കൺവീനർ സഹദൂന ഖലീൽ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് സ്കൂൾ വികസന കമ്മിറ്റി ഭാരവാഹികളെയും, അധ്യാപകരുടെയും, പിടിഎ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ സ്കൂൾ അധ്യാപിക ഡാഫിനി ജയിംസിന് കൈമാറി . ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കൊല്ലം  ഏരിയ സെക്രട്ടറി ലൈജു, ഏരിയ വൈസ് കൺവീനർ സീനത്ത്, പള്ളിമുക്ക് ഘടകം സെക്രട്ടറി ഷാഹിദ എന്നിവർ ആശംസകൾ അറിയിച്ചു, മുഖത്തല സുഭാഷ്, സ്കൂൾ അധ്യാപകരായ ബീന, ജോളി മാത്യു, റസ്‌നി, സബീന, പത്മജൻ എന്നിവർ പങ്കെടുത്തു.                                                                                                    തീയ്യതി 13/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.