കോവിഡ് ബാധിച്ച്‌ മരിച്ചത് 100 ഡോക്ടര്‍മാര്‍; കുടുംബങ്ങള്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍; സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം കടലാസില്‍ മാത്രം

2021-09-13 17:06:47

    
    ചെന്നൈ: കോവിഡ് മഹാമാരിയില്‍ ലോകമെമ്ബാടും ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തമിഴ്‌നാട്ടില്‍ മാത്രം നൂറോളം ഡോക്ടര്‍മാരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. കോവിഡ് ചികിത്സയ്ക്കിടെ മരിച്ച ഡോക്ടര്‍മാരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല.

മൂന്ന് മാസം മുന്‍പാണ് തമിഴ്‌നാട്ടിലെ ട്രിച്ചി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ മണിമാരന്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. 39 വയസായിരുന്നു. ഡോക്ടര്‍ മരിച്ചതിന് പിന്നാലെ കുടുംബം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് ഭാര്യ നിഴല്‍ മൊഴി പറയുന്നു. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് താങ്ങാന്‍ പോലും കഴിയുന്നില്ല. വീട് വെക്കുന്നതിനായി എടുത്ത് ബാങ്ക് ലോണ്‍ മുടങ്ങി കിടക്കുകയാണ്. അവര്‍ ദിനം പ്രതി വിളിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചിരുന്നെങ്കില്‍ ബാങ്കിലെ കുടിശ്ശിക തീര്‍ക്കാനും ബാക്കി തുക കുട്ടികളുടെ വിദ്യഭ്യാസ ചെലവിനായി മാറ്റിവെക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു.

മുന്‍ എഐഎഡിഎംകെ സര്‍ക്കാര്‍ കോവിഡ് മുന്നണി പോരാളികളായ ഡോക്ടര്‍മാര്‍ മരിച്ചാല്‍ നഷ്ടപരിഹാരമായി 50 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ്പ്രഖ്യാപിച്ചിരുന്നു. ഇതുവരെ രണ്ട് കുടുംബങ്ങള്‍ക്ക് മാത്രമാണ് ധനസഹായം ലഭിച്ചത്. ഓരോ കുടുംബത്തിനും 25 ലക്ഷം വീതമാണ് ലഭിച്ചത്. പിന്നാലെ വന്ന ഡിഎംകെ സര്‍ക്കാരും 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും അതും ഇതുവരെ നല്‍കിയിട്ടില്ല. തുക 50 ലക്ഷമായി ഉയര്‍ത്തണമെന്ന് ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉടന്‍ തന്നെ നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.                                                      തീയ്യതി 13/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.