മൈക്രോവേവ് ഒവ്‌നില്‍ മുട്ട പാകം ചെയ്യുന്നവര്‍ സൂക്ഷിക്കുക

2021-09-13 17:10:09

    
    ആഹാരസാധനങ്ങള്‍ പാകം ചെയ്യാനും ചൂടാക്കി ഉപയോഗിക്കാനും എല്ലാവരും ഇപ്പോല്‍ ഉപയോഗിക്കുന്ന ഒന്നാണ് മൈക്രോവേവ് ഒവ്‌നുകള്‍. എന്നാല്‍ അവ്ന്‍ ഉപയോഗിച്ച് എല്ലാ ഭക്ഷണങ്ങളും പാചകം ചെയ്യാന്‍ പാടില്ല എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് മുട്ട ഒവ്‌നില്‍ പാകം ചെയ്യാന്‍ പാടില്ല . കാരണം മറ്റൊന്നുമല്ല, ഒവ്‌നില്‍ മുട്ട പാകം ചെയ്യുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തലാകും.

ഒരു യുവാവിന് യുഎസിലെ ഒരു ഹോട്ടലില്‍ നിന്നും ഉണ്ടായ അനുഭവമാണ് ഈ വിഷയത്തെ കുറിച്ച് ഗവേഷകര്‍ക്ക് കൂടുതലല്‍ പഠനം നടത്താന്‍ പ്രേരണയായത്. ഹോട്ടലില്‍ നിന്നും ഒവ്‌നില്‍ തയാറാക്കിയ മുട്ട വായില്‍ വച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയും യുവാവിന്റെ കേള്‍വിശക്തിയെ ബാധിക്കുകയും ചെയ്തിരുന്നു.

മറ്റൊരു പഠനം സൂചിപ്പിക്കുന്നത് ഒവ്‌നില്‍ നിന്നും മുട്ടകള്‍ പൊട്ടിത്തെറിക്കാനുളള സാധ്യതയുണ്ടെന്നാണ്. മൈക്രോവേവ് ഒവ്‌നില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആഹാരം വേകുന്നതിന് പ്രധാന കാരണം അതിന്റെ ഹൈപവര്‍ എനര്‍ജി ലെവല്‍ ആണ്. ഒരു പക്ഷേ മുട്ടയ്ക്കുള്ളിലെ പ്രോട്ടീനുകള്‍ ചൂടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തെ മഞ്ഞക്കരുവിലേക്ക് വലിച്ചെടുക്കാന്‍ സാധ്യതയുണ്ട്. ഇത് വീണ്ടും അമിതഅളവില്‍ ഒവ്‌നില്‍ ചൂടാക്കുമ്‌ബോഴാകാം ഇവ പൊട്ടിതെറിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.                            തീയ്യതി 13/09/2021                                                                                                                                                                       വാര്‍ത്തകള്‍ തൊഴില്‍ വാര്‍ത്തകള്‍ വേഗം ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.