ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌; 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' മികച്ച ചിത്രം, സച്ചി തിരക്കഥാകൃത്ത്‌

2021-09-13 17:15:10

    
    തിരുവനന്തപുരം : 45-ാമത് ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബിയുടെ ‘ഗ്രേറ്റ് ഇന്ത്യന് കിച്ചണ്‍' ആണ് മികച്ച ചിത്രം. ‘എന്നിവര്' എന്ന ചിത്രത്തിലൂടെ സിദ്ധാര്ഥ് ശിവ മികച്ച സംവിധായകനായി. അയ്യപ്പനും കോശിയിലൂടെ സച്ചി മികച്ച തിരക്കഥാകൃത്തായി.

അയ്യപ്പനും കോശിയിലെ പ്രകടനത്തിന് പൃഥ്വിരാജും ബിജു മേനോനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ജ്വാലമുഖിയെന്ന ചിത്രത്തിലൂടെ സുരഭിലക്ഷ്മിയും വൂള്ഫ്, ആണും പെണ്ണും എന്നീ ചിത്രങ്ങളിലൂടെ സംയുക്ത മേനോനും മികച്ച നടിയ്ക്കുള്ള പുരസ്കാരം പങ്കിട്ടു. അസോസിയേഷന് പ്രസിഡന്റും ജൂറി ചെയര്മാനുമായ ഡോ. ജോര്ജ്ജ് ഓണക്കൂറാണ് പുരസ്കാരങ്ങള് പ്രഖ്യാപിച്ചത്. തേക്കിന്കാട് ജോസഫ്, ബാലന് തിരുമല, ഡോ. അരവിന്ദന് വല്ലച്ചിറ,പ്രൊഫ. ജോസഫ് മാത്യു പാലാ, സുകു പാല്ക്കുളങ്ങര, എ ചന്ദ്രശേഖര് എന്നിവരായിരുന്നു ജൂറി അംഗങ്ങള്. 34 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.

സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്ക്ക് കെ ജി ജോര്ജ്ജിന് ചലച്ചിത്ര രത്ന പുരസ്കാരവും മാമുക്കോയ, ബിന്ദു പണിക്കര്, സായ്കുമാര് എന്നിവര്‍ ചലച്ചിത്ര പ്രതിഭാപുരസ്കാരത്തിനും അര്ഹരായി.                                                                                                                          തീയ്യതി 13/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.