കോണ്‍ഗ്രസില്‍ ഒരിടത് അച്ചടക്ക നടപടി ഒരിടത്ത് തമ്മില്‍ തല്ല്

2021-09-13 17:17:26

    
    അങ്ങനെ കോണ്‍ഗ്രസിനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഗര്‍ജിക്കുന്ന സിമ്മം കെ സുധാകരന്റെ നേതൃത്വത്തില്‍ ഇപ്പോള്‍കോണ്‍ഗ്രസില്‍ നടന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ അച്ചടക്കമാണ് പ്രധാനമെന്ന് കെ സുധാകരന്‍ പറഞ്ഞു തീരും മുമ്ബ് തന്നെ കൂട്ടത്തല്ല് തുടങ്ങി. വാക്ക് തര്‍ക്കത്തില്‍ തുടങ്ങി കൈയ്യാങ്കളിയില്‍ അവസാനിച്ച കൂട്ടതല്ല്. പുതുതായി ചുമതലയേറ്റ ഡിസിസി പ്രസിഡന്റിനെ സ്വീകരിക്കാനെത്തിയ നേതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കയ്യാങ്കളിയിലാണ് കലാശിച്ചത്. അത് മാത്രമല്ല നേതാക്കളടക്കം ഒട്ടേറെ പേര്‍ക്കാണ് മര്‍ദനമേറ്റ്. ചുമതലയേറ്റ ശേഷം ആദ്യമായി മൂന്നാറിലെത്തിയ ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന് സ്വീകരണം നല്‍കാന്‍ തോട്ടം തൊഴിലാളികളടക്കം നൂറുകണക്കിന് ആളുകകളാണ് ഓഫീസിന് മുന്നിലുണ്ടായിരുന്നത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന ഡി. കുമാറും മാട്ടുപ്പെട്ടി മണ്ഡലം പ്രസിഡന്റ് എ.ആന്‍ഡ്രൂസും തമ്മിലുള്ള പ്രശ്നമാണ് കൂട്ടത്തല്ലില്‍ എത്തിയത്. ഇരുവരെയും പിന്തുണയ്ക്കുന്ന പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് അടി തുടങ്ങിയതോടെ മൂന്നാര്‍- മറയൂര്‍ പാതയില്‍ ഗതാഗത തടസ്സമുണ്ടായി. മുതിര്‍ന്ന നേതാക്കള്‍ ഏറെ നേരം ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിന് ശേഷമാണ് ഡിസിസി പ്രസിഡന്റ് സ്ഥലത്തെത്തിയത്. എന്തായാലും കൊള്ളാം ഒരിടത് കോണ്‍ഗ്രസിനെ രക്ഷപെടുത്താന്‍ പെട പാടുപെടുമ്ബോള്‍ . മറു വശത്ത് തമ്മില്‍ തല്ലും കയ്യാങ്കളിയും ,എന്താലും കൊള്ളാം നല്ല ഒന്നന്തരം ഐക്യം .

എന്നാല്‍ ഡിസിസി നേതൃയോഗത്തില്‍ അച്ചടക്കത്തിന്റെ വാളുയര്‍ത്തിയിരിക്കുകയാണ് കെ.സുധാകരന്‍. എന്താകുമോ എന്തോ… ഒരു താക്കിത് സ്വരം എന്ന് വേണമെങ്കില്‍ പറയാം. അനുസരണയുള്ളവര്‍ക്ക് തുടരാം ഇല്ലാത്തവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാമെന്നും സുധാകരന്‍ വ്യക്തമാക്കി. എന്‍്റെ പൊന്ന് ഗര്‍ജിക്കുന്ന സിമ്മമേ നിങ്ങള്‍ മുന്നണിയില്‍ ഉള്ളവരോട് പാര്‍ട്ടി വിട്ട് പോകാന്‍ മാത്രം പറയരുത്. കാരണം അവര്‍ ഇങ്ങനെ ഒന്ന് കേള്‍ക്കാന്‍ വേണ്ടി ഇരിക്കെ കൂട്ടത്തോടെ പോകാന്‍ . അവസാനം കോണ്‍ഗ്രസില്‍ ആരുമില്ലത്താ അവസ്ഥയാകും നേരിടേണ്ടി വരുന്നത്.

കഴിഞ്ഞില്ല, സിമ്മത്തിന്റെ ഗര്‍ജനം, ഒറ്റുകൊടുക്കുന്നവര്‍ക്കും നേതാക്കളുടെ ചുമട് താങ്ങികള്‍ക്കും ഇനി ഈ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു . അതോടൊപ്പം എന്ത് അച്ചടക്കമാണ് ഈ പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉള്ളതെന്നും എകെ ആന്റണിയെ പരസ്യമായി വിമര്‍ശിക്കുന്നവന്‍മാര്‍ പോലും പാര്‍ട്ടിയില്‍ തുടരുകയാണ്. ഇവനെയൊക്കെ വെടിവെച്ചുകൊല്ലണമെന്നായിരുന്നു സുധാകരന്‍ യോഗത്തില്‍ ഷുഭിതനായി പൊട്ടിത്തെറിച്ചത് . എന്തായാലും കോണ്‍ഗ്രസിലെ വിരട്ടല്‍ സ്വരം കൊള്ളാം സ്വന്തം പ്രദേശത്തെ ഏതെങ്കിലും ബൂത്ത് കമ്മിറ്റിയെ സജീവമാക്കാന്‍ ഈ ഭാരവാഹികളില്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോയെന്ന ചോദ്യവും സുധാകരന്‍ ഉന്നയിച്ചിരുന്നു. നാട്ടിലെ ഏതെങ്കിലും പൊതുപ്രാധാന്യമുള്ള വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടോ?
44 ശതമാനം ബൂത്ത് കമ്മിറ്റികള്‍ മാത്രമാണ് സജീവമായി പ്രവര്‍ത്തിക്കുന്നതെന്ന് സര്‍വേയില്‍ കണ്ടെത്താനായി.
അത് മാത്രമല്ല , ബൂത്തുതല വിവരശേഖരണത്തിനും പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കാനും വീണ്ടും സര്‍വേ നടത്തുന്നുണ്ട്. പാര്‍ട്ടിയെ സെമികേഡര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി മുഴുനീള കേഡര്‍മാരുടെ സേവനം ലഭ്യമാക്കും. അവര്‍ക്ക് നിശ്ചിത തുക അലവന്‍സായി നല്‍കുന്നതിനടക്കം ഫണ്ട് ആവശ്യമാണെന്ന് സുധാകരന്‍ വ്യക്തമാക്കി. അതേസമയം കെ.പി.സി.സി പ്രസിഡന്റിന്റെ ജില്ലാതല പര്യടനത്തിന്റെ തുടക്കം കൂടിയായിരുന്നു തിരുവനന്തപുരത്തെ ഡി.സി.സി ഭാരവാഹികളുടെ യോഗം

ഇപ്പോള്‍ മാന്യത നടിക്കുന്ന 65 ശതമാനം നേതാക്കളും കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ്. ഇനി അത്തരക്കാര്‍ക്ക് ഈ പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല. ഏത് ഉന്നത നേതാവായാലും മുഖം നോക്കാതെ നടപടിയുണ്ടാകും. പാര്‍ട്ടി അച്ചടക്കത്തിന്റെ കാര്യത്തില്‍ വലിയ നേതാവെന്നോ ചെറിയ ആളെന്നോ വ്യത്യാസം ഉണ്ടാകില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ആഹാ അത്തരത്തില്‍ ഒരു നടപടിയെടുത്താല്‍ അത് കോണ്‍ഗ്രസിന് തന്നെ തിരിച്ചടിയാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കാരണം മറ്റൊന്നുമല്ല കോണ്‍ഗ്രസിലെ ഒരു നേതാവ് പോലും അത് മുതിര്‍ന്ന നേതാവ് ആയാലും പ്രവര്‍ത്തകര്‍ ആയാല്‍ പോലും സ്ഥാനങ്ങള്‍ക്ക് വേണ്ടിയല്ലാതെ ആത്മാര്‍ഥമായി മുന്നണിക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ വിരളമായിരിക്കും. സ്ഥാനമോഹങ്ങള്‍ ക്ക് പിന്നാലെ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍. അത് കൊണ്ട് തന്നെയാണ് പറയുന്നത് കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ കോണ്‍ഗ്രസിന് കൊണ്ട് മാത്രമേ കഴിയു എന്ന്.                                                             തീയ്യതി 13/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.