കൊച്ചി കപ്പല്‍ശാലക്ക് വീണ്ടും ഭീഷണി. ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച്‌ സ്ഫോടനം നടത്തുമെന്നാണ് ഇ മെയില്‍ വഴി വന്ന ഭീഷണി.

2021-09-14 17:20:34

    
    കൊച്ചി കപ്പല്‍ശാലക്ക് വീണ്ടും ഭീഷണി. ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച്‌ സ്ഫോടനം നടത്തുമെന്നാണ് ഇ മെയില്‍ വഴി വന്ന ഭീഷണി.
അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊച്ചി കപ്പല്‍ശാലക്ക് നേരെ ഭീഷണി ഉയരുന്നത്.

ഐ എന്‍ എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഓഗസ്റ്റ് 24 ന് ഭീഷണി ലഭിച്ചിരുന്നു. അതില്‍ പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ് രണ്ടാമതും ഭീഷണി ലഭിച്ചിരിക്കുന്നത്. ഇ മെയില്‍ ആയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച്‌ സ്ഫോടനം നടത്തുമെന്നാണ് ഒടുവില്‍ ലഭിച്ച ഇ മെയില്‍ സന്ദേശത്തില്‍ ഉള്ളത്. ആദ്യ ഭീഷണിയില്‍ കപ്പല്‍ശാലയിലെ ചില ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ ചില ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്ന സംശയം പൊലീസിനുണ്ട്.                                                                                                             തീയ്യതി 14/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.