സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചകള്‍ വീണ്ടും പ്രവൃത്തി ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി

2021-09-14 17:23:33

    
    തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വീണ്ടും ശനിയാഴ്ചകള്‍ വീണ്ടും പ്രവൃത്തി ദിവസമാക്കി. ഇതു സമബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.
ലോക്ഡൌണ്‍ ഇളവുകളുടെ ഭാഗമായാണ് ശനിയാഴ്ച വീണ്ടും പ്രവൃത്തി ദിവസമാക്കാന്‍ തീരുമാനിച്ചത്.

വരുന്ന ശനിയാഴ്ച മുതല്‍ ഉത്തരവ് ബാധകമായിരിക്കും. മുഴുവന്‍ ഉദ്യോഗസ്ഥരും ശനിയാഴ്ചകളില്‍ ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ചേരുന്ന അവലോകന യോഗത്തിലാവും അന്തിമ തീരുമാനം.                                                                                                          തീയ്യതി 14/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.