ഗുജറാത്തില്‍ അതിശക്തമായ മഴ; 7,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി

2021-09-14 17:25:06

    
    അഹ്മദാബാദ്: ( 14.09.2021) ഗുജറാത്തിലെ രണ്ട് ജില്ലകളില്‍ അതിശക്തമായ മഴ. രാജ്കോട്, ജാം നഗര്‍ എന്നീ ജില്ലകളിലാണ് കനത്ത മഴ. പല പ്രദേശങ്ങളും വെള്ളത്തിലായതോടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടന്ന ഇരുനൂറ് പേരെ രക്ഷപ്പെടുത്തി. ഏഴായിരത്തിലധികം പേരെ വീടുകളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജാം നഗറിലെ ഒരു ദേശീയ പാതയും രാജ് കോട്, ജാം നഗര്‍, ജുനഗദ് ജില്ലകളിലൂടെ കടന്ന് പോകുന്ന 18 സംസ്ഥാന പാതകളും അടച്ച നിലയിലാണ്.

വെള്ളപ്പൊക്കം റോഡ് ഗതാഗതത്തെ സാരമായി ബാധിച്ച നിലയിലാണ്. പല ഗ്രാമങ്ങളും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ഫൊഫല്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ ജാം കണ്ടോര്‍ന, ഗോണ്ടല്‍ എന്നിവിടങ്ങളിലേയ്ക്കുള്ള റോഡുകള്‍ അടച്ചു.

മഴക്കെടുതി രൂക്ഷമായ രാജ് കോടിലും ജാം നഗര്‍ ജില്ലയിലും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സന്ദര്‍ശനം നടത്തി, സ്ഥിതിഗതികള്‍ വിലയിരുത്തി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമസേനയും നേവിയും തീര സുരക്ഷ ഗാര്‍ഡുകളും രംഗത്തുണ്ട്. കൂടാതെ ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ട്.                                                                                                               തീയ്യതി 14/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.