ബസ് കാത്തുനിന്ന യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി, നഗ്‌നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഹോം ഗാര്‍ഡ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

2021-09-14 17:26:18

    
    മംഗളൂരു: ബസ് കാത്തുനിന്ന യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. എതിര്‍ത്തപ്പോള ക്രൂരമായി മര്‍ദിക്കുകയും നഗ്‌നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതില്‍ കേസെടുത്ത പൊലീസ് ഹോംഗാര്‍ഡ് ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ്ചെയ്തു. മാസങ്ങള്‍ക്ക് മുമ്ബാണ് കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ സംഭവം നടന്നത്. പക്ഷേ ഇന്നലെ(തിങ്കള്‍)യാണ് തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ യാദ്ഗിര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം നിംഗരാജു (24), അയ്യപ്പ (23), ഭീമശങ്കര്‍ (28), ശരണു (22) എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അയ്യപ്പ പെട്രോള്‍ പമ്ബ് ജീവനക്കാരനാണ് ഭീമശങ്കര്‍, തട്ടുകട ഉടമയാണ് ശരണു, നിംഗരാജു ഷഹാപുര പൊലീസ് സ്റ്റേഷനില്‍ ഡ്രൈവറായും ഹോംഗാര്‍ഡായും ജോലി ചെയ്യുന്നു.
ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കന്യാകൊല്ലൂര്‍ റോഡിനടുത്തുള്ള കൃഷിയിടത്തിലെത്തിക്കുകയും അവിടെ വെച്ച്‌ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തെന്നാണ് പരാതിയില്‍പറയുന്നത്.

എതിര്‍ത്തപ്പോള്‍ യുവതിയെ സംഘം കരിമ്ബുവടി കൊണ്ട് അടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഈ രംഗം സംഘത്തിലൊരാള്‍ ചിത്രീകരിച്ചു. ഈ വീഡിയോയാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. യുവതിയെ സംഘം പീഡിപ്പിക്കുന്നതും മര്‍ദിക്കുന്നതും വേദന സഹിക്കാനാകാതെ യുവതി നിലവിളിക്കുന്നതും ദൃശ്യത്തിലുണ്ട്. തന്റെയും നാലംഗസംഘത്തിന്റെയും നഗ്‌നദൃശ്യങ്ങള്‍ പ്രചരിക്കുന്നത് അറിഞ്ഞതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനും അക്രമത്തിനുമാണ് പൊലീസ് കേസെടുത്തത്. അതീവ ഗുരുതരമായ കേസാണിതെന്നും 20 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും യാദ്ഗിര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് വേദമൂര്‍ത്തി പറഞ്ഞു.                               തീയ്യതി 14/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.