സംസ്‌ഥാനത്തെ ഏറ്റവും ചെറിയ നഗരസഭ നൂറിന്‍റെ നിറവില്‍

2021-09-14 17:27:49

    ആലുവ: പെരിയാര്‍ തീരത്തെ ചരിത്രമുറങ്ങുന്ന ആലുവ നഗരത്തിന് നൂറ് വയസ്. വ്യവസായ തലസ്‌ഥാനം എന്നതില്‍ നിന്ന് മെേട്രാ നഗരമെന്ന നിലയില്‍ എത്തിനില്‍ക്കുന്ന ആലുവക്ക് വികസനത്തില്‍ കുതിപ്പിെന്‍റയും കിതപ്പിെന്‍റയും കാലഘട്ടമായിരുന്നു കഴിഞ്ഞ നൂറുവര്‍ഷങ്ങള്‍.
വിവിധ ഘട്ടങ്ങളില്‍ പല തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മറ്റ് നഗരങ്ങളെ അപേക്ഷിച്ച്‌ കാര്യമായ വളര്‍ച്ചയുണ്ടാക്കാന്‍ നഗരത്തിനായിട്ടില്ല. 1921 സെപ്തംബര്‍ 15നാണ് ഖാന്‍ സാഹിബ് എം.കെ. മക്കാര്‍പിള്ളയുടെ നേതൃത്വത്തില്‍ ആദ്യ ഭരണ സമിതി ചുമതലയേറ്റത്. ഖാന്‍ സാഹിബ് മത്സരിച്ച്‌​ ചെയര്‍മാനായി.

ആദ്യ ജനകീയ കൗണ്‍സില്‍ 1925 ജനുവരിയില്‍ എന്‍.വി. ജോസഫിന്‍റെ നേതൃത്വത്തിലാണ് നിലവില്‍ വന്നത്. നഗരസഭക്ക് നികുതി അടക്കുന്നവര്‍ക്കായിരുന്നു ആദ്യം വോട്ടവകാശം ഉണ്ടായിരുന്നത്. 40 ല്‍ താഴെ വോട്ടര്‍മാര്‍ മാത്രമാണ് ഇതുമൂലം വാര്‍ഡുകളിലുണ്ടായിരുന്നത്. ആദ്യകാലങ്ങളില്‍ രാഷ്ട്രീയത്തിന് അതീതമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. ആദ്യ നോമിനേറ്റഡ് ഭരണ ചെയര്‍മാന്‍ ഉള്‍പ്പെട 23 തവണകളിലായി 17 പേരാണ് നഗരസഭ ചെയര്‍മാനായത്. രാഷ്ട്രീയടിസ്‌ഥാനത്തിലായപ്പോള്‍ കൂടുതല്‍ ഭരിച്ചത് കോണ്‍ഗ്രസാണ്. സംസ്‌ഥാനത്ത് കോണ്‍ഗ്രസ് തനിച്ച്‌ മത്സരിച്ച്‌ അധികാരത്തിലേറുന്ന നഗരസഭയാണിത്.

നിലവിലെ ചെയര്‍മാന്‍ കോണ്‍ഗ്രസ് നേതാവ് എം.ഒ.ജോണ്‍ ഇതിന് മുന്‍പ് മൂന്ന് തവണയായി 12 വര്‍ഷം ചെയര്‍മാനായി. ഇടതുപക്ഷത്തിന് രണ്ട് തവണ മാത്രമായിരുന്നു ഭരണം. 1979 ല്‍ പി.ഡി. പത്മനാഭന്‍ നായര്‍ മൂന്ന് വര്‍ഷവും 2005 ല്‍ സ്മിത ഗോപി അഞ്ച് വര്‍ഷവും ഭരിച്ചു. 1984 മുതല്‍ നാല് വര്‍ഷം ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒമാരായിരുന്ന കെ.ബി.വത്സലകുമാരിയും താര ഷറഫുദ്ദീനും നഗരസഭ അധ്യക്ഷയുടെ ചുമതല വഹിച്ചു. 100 വര്‍ഷം പൂര്‍ത്തിയാകുമ്ബോഴും സംസ്‌ഥാനത്തെ ഏറ്റവും ചെറിയ നഗരസഭയാണ് ആലുവ. നഗരസഭ അതിര്‍ത്തിയില്‍ നഗരപ്രദേശങ്ങള്‍ മാത്രമാണുള്ളത്.

26 ഡിവിഷനുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സമീപ നഗരസഭകളില്‍ അതില്‍ കൂടുതല്‍ ഡിവിഷനുകളുണ്ട്. കാലഘട്ടത്തിനനുസൃതമായി നഗര പരിധി കൂട്ടാതിരുന്നതാണ് നഗരം ചെറുതായി തന്നെ നിലകൊള്ളാന്‍ ഇടയാക്കിയത്. നഗരസഭയുടെ ചുറ്റളവ് 7.18 ച.കി.മീറ്റര്‍ മാത്രമാണ്. 2011 - 2020 സെന്‍സസ് പ്രകാരം മൊത്തം ജനസംഖ്യ 22428. ഇതില്‍ 11031 പുരുഷന്മാരും 11397 സ്ത്രീകളും ഉള്‍പ്പെടുന്നു. സമീപ പഞ്ചായത്തുളിലെ അതിര്‍ത്തി പ്രദേശങ്ങള്‍ നഗരത്തിലേക്ക് ചേര്‍ക്കണമെന്ന് കാലങ്ങളായി ആവശ്യമുയരുന്നുണ്ട്. കടുങ്ങല്ലൂര്‍, ചൂര്‍ണിക്കര, കീഴ്മാട്, ചെങ്ങമനാട് പഞ്ചായത്തുകളാണ് നഗരവുമായി അതിര്‍ത്തി പങ്കിടുന്നത്.

ഈ പഞ്ചായത്തുകളിലെ അതിര്‍ത്തി പ്രദേശങ്ങളെല്ലാം നഗരത്തിന്‍റെ ഭാഗം പോലെ വളര്‍ന്നിട്ടുമുണ്ട്. എന്നിട്ടും അത്തരം പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നഗരത്തിന്‍റെ വിസ്തൃതി കൂട്ടാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ചില അധികാര കേന്ദ്രങ്ങള്‍ക്ക് നഗരത്തിന്‍റെ നിയന്ത്രണം നഷ്ടമാകാതിരിക്കാനാണ് നഗര വികസനത്തിന് തടസം നില്‍ക്കുന്നതെന്ന് ആക്ഷേപമുണ്ട്. ബ്രിട്ടീഷ് ഹൈക്കമീഷന്‍ സഹായത്തോടെ സമ്ബൂര്‍ണ നഗരവികസന പദ്ധതി നടപ്പാക്കുമെന്ന് അന്നത്തെ ഭരണ സമിതി പ്രഖ്യാപിക്കുകയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, പദ്ധതി യാഥാര്‍ഥ്യമായില്ല.                                                                                                                തീയ്യതി 14/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.