പടന്നക്കാട്ടെ രാജന് - മൈമൂന ദമ്പദികള്‍ക്ക് കിടപ്പാടം ഒരുങ്ങുന്നു.
2021-09-14 18:12:59

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്റു കോളേജിനു മുന്പില് പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന രാജന്-മൈമൂന ദമ്പതികള്‍ക്ക് സ്വന്തമായി താമസിക്കാന്‍ കിടപ്പാടം ഒരുങ്ങുകയാണ്. 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ ദമ്പതികള്‍ക്ക് ഇങ്ങനെയൊരു സുവര്‍ണാവസരം കൈവരിക്കാന്‍ സാധിച്ചത്. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് പുറമ്പോക്കില്‍ താമസിക്കുന്ന ഇവരുടെ കിടപ്പാടം നഷ്ടപ്പെട്ടത്. എന്നാല്‍ അവര്‍ക്ക് തെരുവില്‍ ഇറങ്ങേണ്ട അവസ്ഥ ഉണ്ടായില്ല. കാഞ്ഞങ്ങാട് സൗത്ത് വില്ലേജ് ഓഫീസര്‍ കെ ടി സലാമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മടിക്കൈ വില്ലേജില്‍ 10 സെന്റ് സര്‍ക്കാര്‍ ഭൂമി കണ്ടെത്താന്‍ കഴിഞ്ഞത്. അധികൃതരുടെ അവസരോചിതമായ ഇടപെടലിലൂടെ 12 വര്‍ഷമായി പുറമ്പോക്കില്‍ താമസിച്ച ദമ്പതികള്‍ക്ക് ആശ്വാസത്തിന് തണല്‍ ഒരുങ്ങുകയാണ്. കാഞ്ഞങ്ങാട് തഹസില്‍ദാര്‍ എന്‍ മണിരാജ്, കാഞ്ഞങ്ങാട് സൗത്ത് വില്ലേജ് ഓഫീസര്‍ കെ ടി അബ്ദുല്‍സലാം, മടിക്കൈ വില്ലേജ് ഓഫീസര്‍ ഒ വി രാജ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ വി സുജാത, എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ രാജനും മൈമൂനയ്ക്കും അനുവദിച്ച സ്ഥലത്തിന് പട്ടയം കൈമാറ്റം നടന്നു. രാജന് മൈമൂന ദമ്പതികള്‍ക്ക് സ്വന്തമായി വീട് വെക്കാന്‍ പട്ടയ ഭൂമി കൈമാറിയതില്‍ വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് മുനിസിപ്പല്‍ ചേയര്‍പേഴ്സണ്‍ കെ വി സുജാത ന്യൂസ് കേരളയോട് പറഞ്ഞു. കഴിഞ്ഞ കൊറോണ കാലം ന്യൂസ് കേരളയാണ് ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ പുറത്ത് കൊണ്ടുവന്നത്. തീയ്യതി 14/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.