കാബൂളില്‍ തോക്കു ചൂണ്ടി അഫ്ഗാന്‍ വംശജനായ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടു പോയി; പിന്നില്‍ താലിബാന്‍?

2021-09-15 17:08:56

    
    കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ തോക്കു ചൂണ്ടി അഫ്ഗാന്‍ വംശജനായ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടു പോയി.
ബന്‍സുരി ലാല്‍ അരന്ദ എന്ന 50 വയസുകാരനെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്.

അഞ്ച് പേരടങ്ങുന്ന സംഘമാണ് കാബൂളിലെ കര്‍തെ പര്‍വാന്‍ പ്രദേശത്തുനിന്ന് ബന്‍സുരി ലാലിനെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

ബന്‍സുരിയുടെ കുടുംബം ഡല്‍ഹിയിലാണ് താമസം. കാബൂളില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുകയാണ് ഇദ്ദേഹം.

സഹായിക്കൊപ്പം കട തുറക്കാനെത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. പിന്നില്‍ താലിബാന്‍ ആണോ എന്ന കാര്യത്തിലും സംശയമുണ്ട്.

ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്റ് പുനീത് സിങ് വിഷയത്തില്‍ എത്രയും വേഗം ഇടപെടലുണ്ടാകണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.                                                                                തീയ്യതി 15/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.