മനുഷ്യന്റെ സന്തോഷം അളക്കാന്‍ ഉപകരണം വികസിപ്പിച്ച് കൊച്ചി സര്‍വ്വകലാശാല.
2021-09-15 17:12:05

കൊച്ചി : മനുഷ്യന്റെ സന്തോഷം അളക്കാന്‍ ഉപകരണം വികസിപ്പിച്ച് കൊച്ചി സര്‍വ്വകലാശാല. ഒരു തുള്ളി രക്തം ഉപയോഗിച്ച് സന്തോഷത്തിന്റെ അളവ് കണ്ടുപിടിക്കുന്ന ഉപകരണം സര്‍വ്വകലാശാലയിലെ ഗവേഷകയായ ഡോ.ശാലിനി മേനോന് ആണ് കണ്ടുപിടിച്ചത്. ഇതിലൂടെ ഒരു മനുഷ്യന്റെ സന്തോഷത്തിന്റെ തോത് അറിയാന്‍ സാധിക്കും. .
രാസപദാര്‍ഥമായ ഡോപ്പമൈന് ആണ് സന്തോഷമുള്‍പ്പെടെയുള്ള മനുഷ്യവികാരങ്ങള്‍ക്ക് പ്രേരണയാകുന്നത്. നാഡീതന്തുക്കളാണ് ഇവ ഉല്‍പ്പാദിപ്പിക്കുന്നത്. ഈ ഡോപ്പമൈന്റെ അളവ് നിര്‍ണയിക്കാന്‍ സാധിക്കുന്ന ഡോപ്പാമീറ്റര്‍ എന്ന സെന്‍സര്‍ ഉപകരണമാണ് ഡോ. ശാലിനി മേനോന് വികസിപ്പിച്ചെടുത്തത്.
4,000 രൂപ മാത്രമാണ് ഈ ഉപകരണത്തിന് ചിലവ് വരുന്നത്. ഈ ചെറു ഉപകരണം ഉപയോഗിക്കാന്‍ എളുപ്പവുമാണ്. ഒരു തുള്ളി രക്തം ഉപയോഗിച്ചുള്ള പരിശോധനയുടെ ഫലം രണ്ട് സെക്കന്‍ഡില്‍ ലഭിക്കും. ഉപകരണത്തില്‍ പ്രോഗ്രാം ചെയ്യാവുന്ന ഡിസ്പോസിബിള്‍ ഇലക്ട്രോഡ് മാറി മാറി ഉപയോഗിച്ചാല്‍ നിരവധി രോഗാവസ്ഥകള്‍ നിര്‍ണയിക്കാന്‍ കഴിയും. ഡോപ്പാ മീറ്ററിന്റെ പേറ്റന്റിനായി അപേക്ഷ നല്‍കിയിട്ടുണ്ട്.കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ. ഗിരീഷ് കുമാറിന്റെ മാര്‍ഗ്ഗ നിര്‍ദേശത്തിലാണ് അപ്ലൈഡ് കെമിസ്ട്രി വകുപ്പ് സെന്‍സര്‍ റിസര്‍ച്ച് ഗ്രൂപ്പിലെ സി.എസ്.ഐ.ആര്. റിസര്‍ച്ച് അസോസിയേറ്റായ ഡോ. ശാലിനി മേനോന് ഡോപ്പാ മീറ്റര്‍ എന്ന സെന്‍സറിന്റെ പ്രോട്ടോ ടൈപ്പ് വികസിപ്പിച്ചത്. ഈ ഉപകരണം ന്യൂറോളജിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് വളരെയേറെ പ്രയോജനപ്പെടുമെന്ന് ഡോ. ശാലിനി പറയുന്നു. തീയ്യതി 15/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.