കരിപ്പൂരില്‍ വലിയ വിമാനങ്ങര്‍ക്ക് ഉടന്‍ യാത്രാ അനുമതി നല്‍കണം: എസ്ഡിപിഐ

2021-09-16 16:59:39

    
    കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ആശ്രയിക്കുന്ന എയര്‍പോര്‍ട്ടുകളില്‍ ഒന്നാണ് കരിപ്പൂര്‍. ആര്‍വിആര്‍ സിസ്റ്റവും സാങ്കേതിക നവീകരണത്തിന്റെ അപര്യാപ്തതയും കാരണം വൈഡ് ബോഡി വിമാനങ്ങളുടെ യാത്രാ അനുമതി നഷ്ടമാകുന്ന സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി ടി അഹമ്മദ് അധികാരികളോട് ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിസന്ധി കാരണം തകര്‍ച്ചയെ നേരിടുന്ന മലബാര്‍ മേഖലയിലെ ടൂറിസം മേഖലക്ക് ഉണര്‍വ് നല്‍കുന്നതിനും വൈഡ് ബോഡി വിമാനസര്‍വീസ് പുന:രാരംഭിക്കുന്നത് അത്യാവശ്യമാണ്. കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ കാരണം സിഗ്‌നല്‍ സംവിധാനത്തിന്റെ സാങ്കേതിക പ്രശ്‌നമാവാം എന്ന അന്വേഷണ കമ്മിഷന്റെ നിഗമനം ഏറെ ആശങ്ക ഉളവാക്കുന്നതാണ്. വിമാന യാത്രികരുടെ ജീവന്‍ അപകടപ്പെടുത്തുന്ന സാങ്കേതിക അപര്യാപ്തത പരിഹരിക്കാന്‍ അടിയന്തര നടപടി ആവശ്യമാണെന്ന് വ്യോമയാന മന്ത്രാലയത്തോടും എയര്‍പോര്‍ട്ട് അതോറിറ്റി യോടും പി ടി അഹമ്മദ് ആവശ്യപ്പെട്ടു.                                           തീയ്യതി 16/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.