വീണ്ടും പറക്കാനൊരുങ്ങി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; ടെന്‍ഡര്‍ വിളിക്കാന്‍ ഉത്തരവിറക്കി; തീരുമാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ

2021-09-16 17:00:45

    
    തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ച്‌ സര്‍ക്കാര്‍. ഇതിനായി ടെന്‍ഡര്‍ വിളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ ഹെലികോപ്റ്റര്‍ വാടകക്ക് നല്‍കിയ കമ്ബനിയുമായുള്ള കരാര്‍ ഏപ്രിലില്‍ അവസാനിച്ചിരുന്നു.

22 കോടി രൂപ വാടകയിനത്തില്‍ ചിലവാക്കിയെന്ന ആക്ഷേപം നിലനില്‍ക്കുമ്ബോഴാണ് ഹെലികോപ്റ്ററുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനം. മാവോയിസ്റ്റ് ഭീഷണിയെ നേരിടാനും പ്രകൃതി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമെന്ന പേരിലാണ് ഒരു വര്‍‍ഷം മുമ്ബ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. പോലീസിന്റെ ഫണ്ടില്‍ നിന്നാണ് പണം നല്‍കിയിരുന്നത്. ടെന്‍ഡറും മാനദണ്ഡങ്ങളുമെല്ലാം കാറ്റില്‍പ്പറത്തി പവന്‍ ഹന്‍സ് എന്ന കമ്ബനിക്ക് ഹെലികോപ്റ്റര്‍ പറത്താന്‍ അനുമതി നല്‍കിയത് വന്‍ വിവാദമായിരുന്നു.

20 മണിക്കൂ‍ര്‍ പറത്താന്‍ ഒരു കോടി 44 ലക്ഷം രൂപയും അതില്‍ കൂടുതല്‍ പറത്താന്‍ മണിക്കൂറിന് 67,000 രൂപയുമായിരുന്നു കരാര്‍. രാജ്യ സുരക്ഷയെ ബാധിക്കുന്നത് കൊണ്ടാണ് ടെന്‍ഡര്‍ നടപടികള്‍ ഒഴിവാക്കി പൊതുമേഖല സ്ഥാപനത്തിന് നല്‍കിയതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതിന്റെ പകുതി വാടകക്ക് ഹെലികോപ്പ്റ്റര്‍ പറത്താമെന്ന വാഗ്ദാനവുമായി നിരവധി കമ്ബനികള്‍ സര്‍ക്കാരിനെ സമീപിച്ചുവെങ്കിലും തള്ളിയിരുന്നു. 2020 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെയായിരുന്നു പവന്‍ ഹന്‍സിനുള്ള കരാ‍ര്‍. മാവോയിസ്റ്റ് ഭീഷണി നേരിടാനായുള്ള പരിശീലനത്തിന് ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റര്‍ പറന്നുവെങ്കിലും പരാജയപ്പെട്ടു. പെട്ടിമുടിയില്‍ ഉള്‍പ്പെടെ പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോഴും ഹെലികോപ്പ്റ്റര്‍ ഉപയോഗിക്കാനായില്ല.

അവയവങ്ങള്‍ അടിയന്തിരമായി എത്തിക്കാനും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും പറക്കാനും മാത്രമാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. 22 കോടി രൂപ പോലീസ് ഫണ്ടില്‍ നിന്ന് പോയതില്‍ ആക്ഷേപം ഉയര്‍ന്നപ്പോള്‍ ഡിജിപി നിലപാട് മാറ്റി. ഇനി ഹെലികോപ്റ്റര്‍ വാടകക്കെടുക്കണമെങ്കില്‍ ടെന്‍ഡര്‍ വഴി വേണമെന്നും അതാണ് സര്‍ക്കാറിന് ലാഭമെന്നും കാണിച്ച്‌ ഡിജിപി ജനുവരി മാസത്തില്‍ സര്‍ക്കാരിന് കത്ത് നല്‍കുകയായിരുന്നു. ഇതനുസരിച്ചാണ് ഇപ്പോള്‍ ടെണ്ടറിലേക്ക് പോകുന്നത്.                                               തീയ്യതി 16/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.