സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കൊവിഡ് മാനദണ്ഡം പരിഷ്‌കരിച്ച്‌ ഉത്തരവിറങ്ങി

2021-09-16 17:02:37

    
    സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കൊവിഡ് മാനദണ്ഡം പരിഷ്‌കരിച്ചു. രോഗം ബാധിച്ചവര്‍ക്കും പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും പ്രത്യേക അവധി നല്‍കും. അവധി ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടിയെന്നും മുന്നറിയിപ്പുണ്ട്.

കൊവിഡ് രോഗിയുമായി പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ വരുന്ന ജീവനക്കാരന്‍ കഴിഞ്ഞ 3 മാസത്തിനിടയില്‍ കൊവിഡ് രോഗ വിമുക്തനായ ആളാണെങ്കില്‍ ക്വാറന്‍റൈനില്‍ പോകേണ്ടതില്ല. അത്തരം ജീവനക്കാര്‍ കൃത്യമായ കൊവിഡ് അനുബന്ധ നിര്‍ദേശങ്ങള്‍ പാലിച്ചും രോഗ ലക്ഷണങ്ങള്‍ക്ക് സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടും ഓഫിസില്‍ ഹാജരാകേണ്ടതും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വൈദ്യ സഹായം തേടേണ്ടതുമാണ്.

കൊവിഡ് രോഗം മൂര്‍ഛിച്ചു ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരുന്ന ജീവനക്കാര്‍ക്ക് ചികിത്സാ കാലയളവ് മുഴുവനും മെഡിക്കല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ക്യാഷ്വല്‍ ലീവും അനുവദിക്കണമെന്ന് ഉത്തരവ് വ്യക്തമാക്കി.                                                            തീയ്യതി 16/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.