ബേക്കൽ ഉസ്താദ് കാലഘട്ടത്തിന്റെ മഖ്ദൂം : മാണിക്കോത്ത് തങ്ങൾ

2021-09-16 17:05:24

    
    കാഞ്ഞങ്ങാട്: താജുൽ ഫുഖഹാഹ് ബേക്കലുസ്താദ് ഒന്നാം ആണ്ടിനോടനുബന്ധിച്ച് മാണിക്കോത്ത് ഹാദി അക്കാദമിയിൽ ബേക്കലുസ്താദ് അനുസ്മരണ സദസ്സും മദനീയം മജ്ലിസും സംഘടിപ്പിച്ചു. കർണാടകത്തിലും കേരളത്തിലുമായി ധാരാളം ആലിമീങ്ങളെ വാർത്തെടുക്കുകയും നിരവധി മഹല്ലുകളുടെ ഖാളിയായും സേവനം ചെയ്ത ബേക്കലുസ്താദ് താജുൽ ഫുഖഹാഹ് എന്ന സ്ഥാനപ്പേരിലാണ് പണ്ഡിത ലോകത്ത് അറിയപ്പെട്ടിരുന്നത്. സുന്നീ പ്രസ്ഥാനത്തിന്റെ അമരക്കാരൻ താജുൽ ഉലമ ഉള്ളാൾ തങ്ങളുടെയും താജുശ്ശരീഅ ആലികുഞ്ഞി ഉസ്താദിൻറെയും പ്രധാന ശിഷ്യനായിരുന്നു ബേക്കലുസ്താദ്. വ്യത്യസ്ഥ മഹല്ലുകളിൽ മുദർരിസായി സേവനം ചെയ്ത ഉസ്താദ് കേരളത്തിലെ സുന്നീ സ്ഥാപനങ്ങളുടെ മാതാവായ കാസർഗോഡ് സഅദിയ്യ ശരീഅത്ത് കോളേജിന്റെ പ്രിൻസിപ്പലായി സേവനം ചെയ്യുന്നതിനിടയിലാണ് ഇഹലോകം വെടിഞ്ഞത്. നിറയെ കിതാബുകളുടെയും മുതഅല്ലിമുകളുടെയും ഇടയിൽ സൗമ്യമായ ജീവിതം നയിച്ചു. കർണ്ണാടക ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡൻറായും നിരവധി സ്ഥാപനങ്ങളുടെ നേതൃത്വമായി ദീനി രംഗത്ത് തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു.
ഹാദി അക്കാദമി ചെയർമാനും ബേക്കലുസ്താദിൻ്റെ ശിഷ്യനുമായ സയ്യിദ് ജഅഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. മദനീയം മജ്ലിസിന് അബ്ദുല്ലതീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകി. രിഫാഇ അബ്ദുൽ ഖാദർ ഹാജി, യൂസുഫ് സഅദി, ഹംസ അസ്ഹരി, താജുദ്ധീൻ അഹ്സനി, അബ്ദുല്ല സഅദി, വൺഫോർ മുഹമ്മദ്കുഞ്ഞി ഹാജി, ത്വയ്യിബ് ചിത്താരി, മഹ്മൂദ് അംജദി, ശാഫി ചിത്താരി, സലാം ഹാജി കൊത്തിക്കാൽ, ഹാഷിം കാഞ്ഞങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു.                                                 തീയ്യതി 16/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.