ഈഗോ കളയൂ; എംപിയെ സല്യൂട്ട് ചെയ്യുന്നത് മര്യാദ: ഗണേഷ് കുമാര്‍
2021-09-16 17:07:02

കൊല്ലം: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിക്ക് പിന്തുണയുമായി ഗണേഷ് കുമാര്‍ എംഎല്‍എ. സുരേഷ് ഗോപിക്ക് മാത്രം സല്യൂട്ട് നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗണേഷ് പ്രതികരിച്ചു.
സുരേഷ് ഗോപി എന്ന വ്യക്തിയേയല്ല, ഇന്ത്യന്‍ പാര്‍ലമെന്റ് അംഗത്തെ വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥന് സല്യൂട്ട് ചെയ്യണം. അത് മര്യാദയാണ്. പ്രോട്ടോക്കോള്‍ വിഷയമൊക്കെ വാദപ്രതിവാദത്തിനു വേണ്ടി ഉന്നയിക്കുന്നതാണെന്നും ഗണേഷ് പറഞ്ഞു.
സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണ്. അദ്ദേഹം ഒരു എംപിയാണെന്ന് അറിയാവുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ബഹുമാനിക്കണം. ഉദ്യോഗസ്ഥര്‍ മനസില്‍ ഈഗോ കൊണ്ടുനടക്കരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് ജീപ്പിലിരുന്ന എസ്ഐയെ പുറത്തേക്ക് വിളിച്ചിറക്കിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിച്ചത്. സംഭവത്തില്‍ വിശദീകരണവുമായി അദ്ദേഹം ഇന്ന് രംഗത്തിയിരുന്നു. ന്യായം തന്റെ ഭാഗത്താണ്. പോലീസ് ഉദ്യോഗസ്ഥന് പരാതിയില്ല. പിന്നെ ആര്‍ക്കാണ് പരാതിയെന്ന് അദ്ദേഹം ചോദിച്ചു.
ഈ സല്യൂട്ട് സംഭവം വിവാദമാക്കിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എംപിക്ക് സല്യൂട്ട് തരണമെന്ന് പ്രോട്ടോക്കോളില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് പറയേണ്ടത് ഡിജിപിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഡിജിപി പറയട്ടെ, അത്തരം ഒരു ഉത്തരവ് കാണിച്ചുതരട്ടെ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സല്യൂട്ടിന്റെ കാര്യത്തില്‍ രാഷ്ട്രീയ വേര്‍തിരിവ് പാടില്ല. സല്യൂട്ട് പൂര്‍ണമായും നിര്‍ത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സംവിധാനം കേരളത്തിലെ പോലീസും പിന്തുടരണം.
ജനാധിപത്യ സംവിധാനത്തില്‍ പോലീസ് അസോസിയേഷന് നിലനില്‍പ്പില്ലെന്നും സുരേഷ്ഗോപി പറഞ്ഞു. പോലീസുകാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് അസോസിയേഷന് ഇടപെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീയ്യതി 16/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.