ഈസ്റ്റ് മാറാടി വി.എച്ച്.എസ് സ്കൂളിൻ്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി

2021-09-16 17:10:19

    
    നവ മാധ്യമ പ്രചാരണ മത്സരം ഒന്നാം സ്ഥാനം ഈസ്റ്റ് മാറാടി സ്കൂളിന്

സാമൂഹ്യ നീതി വകുപ്പ് നശാമുക്ത് അഭിയാൻ ഇന്ത്യയുടെ ഭാഗമായി "കൈകോർക്കാം ലഹരിക്കെതിരെ ലഹരി വിമുക്ത എറണാകുളം" എന്ന ക്യാമ്പയിനിൽ സോഷ്യൽ മീഡിയ പ്രചാരണ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഈസ്റ്റ് മാറാടി വി.എച്ച്.എസ് സ്കൂളിനുള്ള സമ്മാനം എറണാകുളം അസിസ്റ്റൻൻ്റ് കളക്ടർ സച്ചിൻ കുമാർ യാദവ് ഐ.എ, എസ്  ൽ നിന്നും ഏറ്റുവാങ്ങി.

നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർ ഹണി വർഗീസ്, അദ്ധ്യാപകനായ രതീഷ് വിജയൻ, വിദ്യാർത്ഥികളായ ജിത്തു രാജു, ബേസിൽ ബിജു, കാർത്തിക് പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. 

കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ കീഴിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസ് നടപ്പിലാക്കുന്ന "നശാ മുക്ത് ഭാരത് അഭിയാൻ " പ്രോഗ്രാമിന്റെ ഭാഗമായി ലഹരിക്കെതിരെ നവ മാധ്യമ പ്രചാരണ മത്സരത്തിൻ്റെ ഭാഗമായി ഒരു മാസ കാലം മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ജില്ലയിലെ വിവിധ കോളേജുകൾ, വകുപ്പുകൾ, സംഘടനകൾ, എൻ.ജി.ഒ കൾ, ക്ലബ്ബുകൾ,  കുടുംബശ്രീകൾ തുടങ്ങിയവർ നവ മാധ്യമങ്ങളിലൂടെ നടത്തിയ ബോധവൽക്കരണ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വിജയികളെ പ്രഖ്യാപിച്ചത്. 

പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റർ അജയൻ എ, പി.റ്റി.എ പ്രസിഡൻ്റ് പി.റ്റി.അനിൽകുമാർ, മദർ പി.റ്റി.എ ചെയർപേഴ്സൺ സിനിജ സനിൽ ,ഗിരിജ എം പി, അനിൽകുമാർ ഗ്രേസി കുര്യൻ, ശ്രീകല ജി, രതീഷ് വിജയൻ, ബാബു പി.യു, സ്കൂൾ കൗൺസലർ ഹണി വർഗീസ്, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദിഖി, വിദ്യാർത്ഥികളായ ഡോണറ്റ് തുടങ്ങിയവർ നേത്യത്വം നൽകി.                           തീയ്യതി 16/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.