ഡല്‍ഹിക്കും മുംബൈയ്‌ക്കും ഇടയില്‍ രാജ്യത്തെ ഏറ്റവും ആധുനിക അതിവേഗപാത ഒരുങ്ങുന്നു.

2021-09-16 17:34:14

    
    ന്യൂഡല്‍ഹി:ഡല്‍ഹിക്കും മുംബൈയ്‌ക്കും ഇടയില്‍ രാജ്യത്തെ ഏറ്റവും ആധുനിക അതിവേഗപാത ഒരുങ്ങുന്നു. 2023 ആകുമ്ബോഴേക്കും ഈ എക്സ്പ്രസ് വേയില്‍ 350 കിലോമീറ്റര്‍ വരെ നിര്‍മ്മാണം പൂര്‍ത്തിയാകും .അതിവേഗ പാത സഫലമായാല്‍ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്ര 13 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാകും. അതിവേഗ പാതയോരങ്ങളില്‍ വ്യാപാര സമുച്ചയങ്ങളും ,സ്മാര്‍ട്ട് സിറ്റികളും നിര്‍മ്മിക്കും.

മുംബൈ-ഡല്‍ഹി തമ്മിലുള്ള 1350 കിലോമീറ്റര്‍ നീളമുള്ള അതിവേഗ പാത രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്.ഹരിയാന,രാജസ്ഥാന്‍,മധ്യപ്രദേശ്, ഗുജറാത്ത്,മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് അതിവേഗ പാത കടന്നുപോകുക. ഹരിയാനയില്‍ 137 കിലോമീറ്ററും, രാജസ്ഥാനില്‍ 374 കിലോമീറ്ററും, മധ്യപ്രദേശില്‍ 245 കിലോമീറ്ററും, ഗുജറാത്തില്‍ 423 കിലോമീറ്ററും, മഹാരാഷ്‌ട്രയില്‍ 171 കിലോമീറ്ററും അതിവേഗ പാത ഉണ്ടാകും.

സാധാരണ വാഹനങ്ങളുടെ സഞ്ചാരത്തിന് രണ്ട് വരികളും, ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് നാല് വരികളുമുള്ള ആദ്യത്തെ അതിവേഗ പാതയായിരിക്കും ഇത്. 1,350 കിലോമീറ്റര്‍ നീളമുള്ള ഗ്രീന്‍ഫീല്‍ഡ് അതിവേഗ പാതയ്‌ക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് നിര്‍മ്മാണ ചിലവ് കണക്കാക്കുന്നത്. അതിവേഗപാതയുടെ ചില ഭാഗങ്ങള്‍ 12 വരികളായി വിപുലീകരിക്കാനും ആലോചനയുണ്ട്. ഭൂമി ഏറ്റെടുക്കല്‍, സോളാര്‍ ലൈറ്റുകള്‍, ജലസംഭരണികള്‍ , ആക്സസ് കണ്‍ട്രോള്‍ എന്നിവയ്‌ക്കായി തുകയുടെ 40% ചെലവഴിക്കും.                                                  

തീയ്യതി 16/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.