16കാരിയുടെ മുറിയില്‍ യുവാവ് കട്ടിലിന് അടിയില്‍,  പീഡനക്കേസില്‍  സഹപാഠിയടക്കം നാല് പേര്‍ പിടിയില്‍

2021-09-17 17:14:30

 

കോട്ടയം-പാലാ രാമപുരത്ത്
 പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. രാമപുരം ഏഴാച്ചേരി സ്വദേശി അര്‍ജ്ജുന്‍ ബാബു (25), പുനലൂര്‍ സ്വദേശി മഹേഷ് (29), പത്തനാപുരം സ്വദേശി എബി മാത്യു (31), പീഡനത്തിന് ഇരയായ കുട്ടിയുടെ സഹപാഠി കൊണ്ടാട് സ്വദേശിയായ പതിനാറുകാരന്‍ എന്നിവരെയാണ് കേസില്‍ രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടിലെത്തിയാണ് യുവാക്കള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.

 യുവാക്കളില്‍ ഒരാള്‍ ലൈംഗിക ബന്ധത്തിനായി രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പുറത്തു നിന്ന് കടക്കാവുന്ന മുറിയിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഈ മുറിയിലേക്ക് രാത്രി യുവാവ് കയറുകയായിരുന്നു. ഈ സമയം പെണ്‍കുട്ടി മറ്റൊരു മുറിയില്‍ ഇരുന്നു പഠിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ശബ്ദം കേട്ടതോടെ രക്ഷിതാക്കള്‍ എത്തി നടത്തിയ പരിശോധനയിലാണ് യുവാവ് കട്ടിലിന് അടിയില്‍ ഒളിച്ചിരിക്കുന്നത് കണ്ടത്. വീട്ടുകാര്‍ വളഞ്ഞതോടെ ഇയാള്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാരാണ് പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തത്. ഇതോടെയാണ് മുന്‍പും യുവാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയത്. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ പേര്‍ പെണ്‍കുട്ടിയെ വശീകരിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി വെളിപ്പെടുത്തിയത്. നാലു യുവാക്കളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രത്യേകം ബന്ധം സ്ഥാപിച്ചാണ് പെണ്‍കുട്ടിയുമായി അടുത്തത്.പ്രതികളായ യുവാക്കള്‍ക്കാര്‍ക്കും പരസ്പരം ഈ വിവരം അറിയില്ലായിരുന്നു എന്നാണു പോലീസ് കണ്ടെത്തല്‍. പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് കേസില്‍ അറസ്റ്റിലായ 16കാരനായ പ്രതിക്ക് ജാമ്യം ലഭിച്ചു. മറ്റു മൂന്നു പേരെയും കോടതി റിമാന്‍ഡ് ചെയ്തു.                                                 തീയ്യതി 17/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.