സംസ്ഥാനത്ത് മിസ്ക് ഭീഷണിയിൽ കുട്ടികൾ കൊച്ചിയിൽ 10വയസുകാരൻ ചികിത്സയിൽ

2021-09-17 17:16:26

    കുട്ടികളെ ബാധിക്കുന്ന ഗുരുതര രോഗമായ മിസ്ക് ഭീഷണിയിൽ സംസ്ഥാനം കൊച്ചിയിൽ മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ (മിസ്ക് )രോഗം ബാധിച്ച് പത്തുവയസുകാരൻ ചികിത്സയിലാണ് തൊപ്പുംപടി സ്വദേശിയായ വിദ്യാർത്ഥി അമൃതാ ഹോസ്പിറ്റലിലാണ് ചികിത്സയിൽ കഴിയുന്നത്

സംസ്ഥാനത്ത് ആഗസ്ത് വരെ മുന്നൂറോളം കുട്ടികൾക്ക് മിസ്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് ഇവരിൽ 85ശതമാനം കുട്ടികൾക്കും കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു ഇതുവരെ കോഴിക്കോട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രികളിലായി നാലു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട് വിദഗ്ധ ചികിത്സ ലഭിക്കാത്ത കുട്ടികൾക്ക് മരണം സംഭവിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.                                          തീയ്യതി 17/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.