183 കിലോ കഞ്ചാവും ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി നാല് പേർ എക്സൈസ് പിടിയിൽ.

2021-09-17 17:17:17

    
    മലപ്പുറം : നിലമ്പൂർ കൂറ്റംമ്പാറയിൽ 183 കിലോ കഞ്ചാവും ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി നാല് പേർ എക്സൈസ് പിടിയിൽ.
നിലമ്പൂർ എക്സൈസ് വിഭാഗത്തിനും മലപ്പുറം ഐ.ബി ക്കും ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിലമ്പൂർ എക്സൈസ് സംഘം വൻ കഞ്ചാവ് 
വേട്ട നടത്തിയത്.പിടിച്ചെടുത്ത കഞ്ചാവിന് അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയോളം രൂപ വിലമതിപ്പുണ്ട് എന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കൂറ്റംമ്പാറ സ്വദേശികളായ കളത്തിൽ ഷറഫുദ്ദീൻ
ഓടക്കൽ അലി ,കല്ലിടുമ്പിൽ ജംഷാദ്, വടക്കുംപാടം ഹമീദ് എന്നിവരെയാണ് എക്സൈസ് സംഘം ലഹരി മരുന്നുകളോടൊപ്പം പിടികൂടി അറസ്റ്റ് ചെയ്തത്.
പൂക്കോട്ടുംപാടംകുറ്റമ്പാറ പരതകുന്നിൽ കാട് പിടിച്ച കിടക്കുന്ന പറമ്പിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് പുലർച്ചെ സ് 
ഇന്ന് ആറ് മണിയോടെ എക്സൈസ് സംഘം പിടികൂടിയത്. 
കഞ്ചാവ് സൂക്ഷിച്ചിരുന്ന രണ്ട് പ്രതികൾ ഓടി രക്ഷപെട്ടു. 
ലഹരി സംഘത്തിലെ മുഖ്യ സൂത്രധാരകനായ കാളികാവ് സ്വദ്ദേശിയെ പിടികൂടാനും എക്സൈസ് സംഘം ശ്രമം ആരംഭിച്ചിട്ടുണ്ട്.
പ്രതികൾ ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
അതെ സമയം ചെറുപ്ലാസ്റ്റിക് പാക്കറ്റുകളിലായി ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ
കെ വി നിധിൻ, ഐ ബി ഇൻസ്പെക്ടർ മുഹമ്മദ്ഷഫീക്,ടി ഷിജുമോൻ തുടങ്ങിയവരുടെ നേതൃത്വത്തി ലുള്ള എക്സൈസ് സംഘമാണ് റൈഡ് നടത്തിയത്.                                                                                  തീയ്യതി 17/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.