'ആടുജീവിത'ത്തിനുവേണ്ടി വീണ്ടും ഇടവേളയെടുക്കാന്‍ ഒരുങ്ങി നടന്‍ പൃഥ്വിരാജ്

2021-09-17 17:24:16

    
    ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’ത്തിനുവേണ്ടി ശാരീരികമായ വലിയ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു പൃഥ്വിരാജ്. 30 കിലോയോളം ശരീരഭാരം കുറച്ചും താടി വളര്‍ത്തിയുമാണ് കഴിഞ്ഞ വര്‍ഷം നടന്ന ജോര്‍ദ്ദാന്‍ ഷെഡ്യൂളില്‍ പൃഥ്വി പങ്ക് എടുത്തത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം പുനരാരംഭിക്കാനുള്ള ആലോചനകളിലാണ് ബ്ലെസ്സിയും സംഘവും. ഇത് പുനരാരംഭിക്കുന്നതിനു മുന്‍പ് പൃഥ്വിരാജിന് വീണ്ടും ശാരീരികമായ മേക്കോവര്‍ നടത്തേണ്ടതുണ്ട്. ഇതിനായി ഡിസംബര്‍ മുതല്‍ സിനിമാസംബന്ധിയായ മറ്റു തിരക്കുകളില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ്. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ ദുബൈയില്‍ എത്തിയ പൃഥ്വി തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.

അള്‍ജീരിയയിലും ജോര്‍ദ്ദാനിലും ഇന്ത്യയിലുമായാണ് ആടുജീവിതം പൂര്‍ത്തിയാക്കേണ്ടതെന്ന് പൃഥ്വിരാജ് പറയുന്നു- “ആടുജീവിതത്തിനുവേണ്ടി വീണ്ടും ഡിസംബര്‍ മുതല്‍ ഞാന്‍ മുങ്ങും, ഒരു മൂന്ന് മാസത്തെ ഇടവേള എടുക്കും. അതിനുശേഷം അള്‍ജീരിയയില്‍ ചിത്രീകരണം ആരംഭിക്കും. അവിടെ ഒരു 40 ദിവസത്തെ ഷെഡ്യൂള്‍ ആണ് ഉള്ളത്. അതു പൂര്‍ത്തിയാക്കി ജോര്‍ദ്ദാനിലേക്ക് തിരിച്ചെത്തും. ജോര്‍ദ്ദാനിലും ഒരു വലിയ ഷെഡ്യൂള്‍ അവശേഷിക്കുന്നുണ്ട്. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തും. ഇന്ത്യയിലും ഒരു ചെറിയ ഷെഡ്യൂള്‍ ചിത്രീകരിക്കാനായി ഉണ്ട്”, പൃഥ്വിരാജ് വ്യക്തമാക്കി.                                         തീയ്യതി 17/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.