ആധാറിന് സമാനമായി പൗരന്‍മാര്‍ക്ക് ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്നു; വ്യക്തിയുടെ സ്വകാര്യത ഉറപ്പുവരുത്തുമെന്നും കേന്ദ്രം

2021-09-17 17:25:27

    
    ന്യൂദല്‍ഹി: ആധാറിന് സമാനമായി രാജ്യത്തെ പൗരന്‍മാര്‍ക്ക് ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഈ നീക്കവും ഏറെ ജനകീയമാകുമെന്നാണ് വിലയിരുത്തല്‍.

ഡിജറ്റല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ കാര്‍ഡ് തയ്യാറാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. പൗരന്‍മാരുടെ സമഗ്ര ആരോഗ്യവിവരങ്ങളായിരിക്കും ഇതില്‍. ആധാര്‍ കാര്‍ഡിന് സമാനമായി ഓരോ പൗരനും പ്രത്യേകം നമ്ബര്‍ നല്‍കും. ഇതിലൂടെ വ്യക്തിയുടെ ആരോഗ്യ വിവരങ്ങള്‍ അറിയാനാകും. തിരിച്ചറിയല്‍ കാര്‍ഡില്‍ വ്യക്തിഗത വിവരങ്ങളും ഡോക്ടറുടെ സേവനവും എവിടെ, ഏതെല്ലാം ചികില്‍സ നേടി, തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടാകും. രാജ്യത്ത് എവിടെയായാലും കാര്‍ഡ് പ്രകാരം വ്യക്തിക്ക് തുടര്‍ ചികില്‍സ ലഭിക്കും. മുമ്ബത്തെ ചികിസാ രേഖകള്‍, ലാബ് റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ കൊണ്ട്‌നടക്കേണ്ടതില്ല.

തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് വീട്ടിലെത്തി അടിയന്തര ചികിത്സ ഉറപ്പാക്കാനുമാകും. രാജ്യത്ത് എവിടെയും ഈ തിരിച്ചറിയല്‍ രേഖ ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങള്‍ പൗരന്റെ അറിവോടെ മാത്രമെ കൈമാറൂ. ചികിത്സ ആവശ്യത്തിനായി ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നിശ്ചിത കാലയളവിലേക്ക് മാത്രമെ വിവരങ്ങള്‍ നല്‍കൂ എന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ആധാറുമായി ആരോഗ്യ തിരിച്ചറിയല്‍ രേഖ ബന്ധിപ്പിക്കണം. എന്നാല്‍ ഇത് നിര്‍ബന്ധമാക്കില്ല. വ്യക്തിയുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിന് പ്രധാന്യം നല്‍കും.                                                               തീയ്യതി 17/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.