താമസാനുമതി രേഖ നിയമ ലംഘനം ; കുവൈത്തില്‍ കര്‍ശന പരിശോധന

2021-09-17 17:32:03

    
    കുവൈത്ത് സിറ്റി : താമസാനുമതി രേഖ – നിയമ ലംഘകരെ കണ്ടെത്താനായി പരിശോധന ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം വിവിധ കേന്ദ്രങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്തിയതായി പൊതുസുരക്ഷാ വിഭാഗം അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറാസ് അല്‍ സൂബി അറിയിച്ചു.

ഇതിന് പുറമെ രാജ്യത്ത് നിന്ന് ഒളിച്ചോടിയതായി പരാതിയുള്ളവരെ കണ്ടെത്തുന്നതിനും ശ്രമിക്കുന്നുണ്ട്. നിയമ ലംഘനത്തിന് പിടിയിലായാല്‍ നാടുകടത്തുമെന്ന് പൊതുസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി .

ഇഖാമ പദവി സാധുതയുള്ളതാക്കാന്‍ നല്‍കിയ അവസരം പ്രയോജനപ്പെടുത്താതെയാണു പലരും കഴിയുന്നത്. വീണ്ടും രാജ്യത്ത് തിരിച്ചു വരാതിരിക്കാന്‍ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയാകും നാടുകടത്തല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .             തീയ്യതി 17/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.