വിദ്യാര്‍ഥിനിക്ക്​ നേരെ ലൈംഗികാതിക്രമം അധ്യാപകന് അഞ്ച് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

2021-09-18 17:08:32

    
    തൃ​ശൂ​ര്‍: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ പ​ഠ​ന​ത്തി​നെ​ത്തി​യ 13 വ​യ​സ്സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ അ​ധ്യാ​പ​ക​ന്​ അ​ഞ്ച് വ​ര്‍​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും.
ഒ​ല്ലൂ​ര്‍ അ​ഞ്ചേ​രി മേ​ലി​ട്ട് അ​രു​ണി​നെ​യാ​ണ്​ (40) തൃ​ശൂ​ര്‍ ജി​ല്ല ഫാ​സ്​​റ്റ്​ ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജ് ബി​ന്ദു സു​ധാ​ക​ര​ന്‍ ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക ഇ​ര​യാ​യ കു​ട്ടി​ക്ക് ന​ല്‍ക​ണം.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ആ​റ് മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2015 ഏ​പ്രി​ല്‍ ഒ​മ്ബ​തി​നാ​ണ് സം​ഭ​വം. അ​വ​ധി​ക്കാ​ല​ത്ത് പ​ഠ​നാ​വ​ശ്യ​ത്തി​നാ​ണ് കു​ട്ടി സ്ഥാ​പ​ന​ത്തി​ല്‍ ചേ​ര്‍ന്ന​ത്.

ഇ​വി​ടു​ത്തെ അ​ധ്യാ​പ​ക​നാ​യ അ​രു​ണ്‍ മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ളി​ല്ലാ​ത്ത സ​മ​യ​ത്ത്​ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. ടൗ​ണ്‍ ഈ​സ്​​റ്റ്​ പൊ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ആ​യി​രു​ന്ന വി.​കെ. മോ​ഹ​ന​നാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. സം​ഭ​വ ദി​വ​സ​ത്തെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. കെ.​പി. അ​ജ​യ് കു​മാ​ര്‍ ഹാ​ജ​രാ​യി.                                                                                       തീയ്യതി 18/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.