അരമണിക്കൂറില്‍ രണ്ട് ഡോസ് വാക്സിന്; ഞെട്ടല്‍ മാറാതെ വയോധിക
2021-09-18 17:17:08

ശ്രീമൂലനഗരം: അരമണിക്കൂര്‍ ഇടവേളയില്‍ രണ്ട് ഡോഡ് വാക്സിന് കിട്ടിയ ഞെട്ടലില്‍ 83 വയസ്സുകാരി. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ സൗത്ത് വെള്ളാരപ്പിള്ളി കുഴുപ്പള്ളി വീട്ടില്‍ താണ്ടമ്മ പാപ്പു വ്യാഴാഴ്ചയാണ് കൈപ്ര സര്‍ക്കാര്‍ ആശുപത്രിയില്‍ മകനൊപ്പം താണ്ടമ്മ രണ്ടാം വാക്സിന് എടുക്കാന്‍ പോയത്.
കുത്തിവെപ്പിനുശേഷം വിശ്രമമുറിയില്‍ ഇരുന്നശേഷം രജിസ്റ്ററില്‍ പേര് പറഞ്ഞുകൊടുത്ത് പുറത്തിറങ്ങി. ചെരിപ്പ് അന്വേഷിക്കുന്നതിനിടെ നഴ്സ് വന്ന് കുത്തിവെക്കാന്‍ വരാന്‍ പറഞ്ഞതായി കേള്‍വിശക്തി കുറവുള്ള താണ്ടമ്മ പറയുന്നു. കുത്തിെവച്ചതാണെന്ന് പറഞ്ഞെങ്കിലും ബലമായി പിടിച്ച് കസേരയിലിരുത്തി വീണ്ടും വാക്സിന് നല്‍കുകയായിരുന്നു.
ആദ്യം കുത്തിെവച്ച ഭാഗത്ത് പഞ്ഞി ഇരിക്കുന്നുണ്ടെങ്കിലും അത് ശ്രദ്ധിക്കാതെ വീണ്ടും കുത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെട്ടു. ശരീരം തണുത്ത് മരവിക്കുകയും ചെയ്തതോടെ ഡോക്ടര്‍ എത്തി താണ്ടമ്മയെ പരിശോധിച്ചു.
നാവ് കുഴഞ്ഞുപോയതോടെ സംസാരിക്കാനും തടസ്സം നേരിട്ടു. തെറ്റ് തിരിച്ചറിഞ്ഞ നഴ്സുമാര്‍ ഓടിയെത്തി പ്രാഥമികചികില്‍സ നല്കി. മണിക്കൂറുകള്‍ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത താണ്ടമ്മ വീട്ടിലേക്ക് മടങ്ങി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി. തീയ്യതി 18/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.