കനയ്യ കോണ്‍ഗ്രസിലേക്ക് പോകില്ല; രാഹുല്‍ സിപിഐയിലേക്ക് വരുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍; വിവാദം ദേശീയ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഐ നേതാവ്

2021-09-18 17:21:50

    
    കണ്ണൂര്‍: കനയ്യകുമാര്‍ സിപിഐ വിട്ട് കോണ്‍ഗ്രസിലേക്ക് പോകുമെന്ന് പറയുന്നവര്‍ രാഹുല്‍ ഗാന്ധി തിരിച്ചു സിപിഐയിലേക്ക് വരുമെന്ന് പറയാത്തതെന്താണെന്ന് സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ചോദിച്ചു. കണ്ണൂരില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കനയ്യകുമാറിനെ ഡല്‍ഹിയില്‍ വെച്ചു കണ്ടപ്പോള്‍ ഇക്കാര്യം സംസാരിച്ചിരുന്നു. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നാണ് കനയ്യ പറയുന്നത്. ഈ വരുന്ന മാസം രണ്ടു മുതല്‍ സിപിഐ ദേശീയ കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. അന്ന് ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും പന്ന്യന്‍ പറഞ്ഞു.

ഇന്ത്യയിലെ മതേതര പാര്‍ട്ടികളിലൊന്നിന്റെ നേതാവാണ് രാഹുല്‍ അദ്ദേഹവുമായി കനയ്യകുമാര്‍ ചര്‍ച്ച നടത്തിയതില്‍ തെറ്റില്ലെന്നും ഇരുകൂട്ടരും നേരത്തെയും പല തവണ കൂടിക്കാഴ്‌ച്ച നടത്തിയതാണെന്നും പന്ന്യന്‍ പറഞ്ഞു.                                                                        തീയ്യതി 18/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.