കെപിസിസി പുനഃസംഘടന മാനദണ്ഡങ്ങള്‍ക്കെതിരെ നേതാക്കള്‍; സോണിയ ഗാന്ധിയ്ക്ക് പരാതി നല്‍കി

2021-09-18 17:23:57

    
    കെപിസിസി പുനഃസംഘടന മാനദണ്ഡങ്ങള്‍ക്കെതിരെ നേതാക്കള്‍ രംഗത്ത്. മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. ഇത് സംബന്ധിച്ച്‌ നേതാക്കള്‍ സോണിയ ഗാന്ധിയ്ക്ക് പരാതി നല്‍കി.

അഞ്ച് വര്‍ഷം ഒരേ പദവിയില്‍ പ്രവര്‍ത്തിച്ചവരെ ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് നേതാക്കള്‍ തുറന്നുപറഞ്ഞു. പരിചയ സമ്ബന്നരായ നേതാക്കളെ അവഗണിക്കുന്നത് തെറ്റായ സന്ദേശം നല്‍കും

യുവാക്കളും പരിചയ സമ്ബന്നരും ഉള്‍പ്പെടുന്ന കമ്മിറ്റികളാണ് വേണ്ടത്. വനിതകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും നേതാക്കളില്‍ നിന്നും ആവശ്യമുയരുന്നുണ്ട്. ഈ വിഷയത്തില്‍ സോണിയ ഗാന്ധിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.                                                                                          തീയ്യതി 18/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.